പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ
മാനന്തവാടി: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ട്വിസ്റ്റ്. വിനോദയാത്രക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന് ആരോപണം തെറ്റെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവാണ്. കൂടുതൽ പരിശോധനയിലേക്ക് കടന്നതിനെ തുടർന്നാണ് ആരോപണത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.
മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് എന്നിവരും മദ്യപിച്ചെന്ന വാർത്ത വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. എന്നാൽ പ്രിൻസിപ്പലിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി വിദ്യാർഥികൾ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.
മടക്കയാത്രയിൽ പിടിഎ പ്രസിഡന്റ് മദ്യപിച്ചാണ് വണ്ടിയിൽ കയറിയതെന്നും കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പലിനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം അടിയന്തര നടപടി സ്വീകരിച്ചിരുന്നതായും വിദ്യാർഥികൾ പറഞ്ഞു. ദൃശ്യങ്ങൾ എങ്ങനെ പുറത്തുവന്നു എന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തത്.
Tags : Blood test Meenangadi school excursion controversy result principal influence alcohol