Kerala
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടിസി) ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി സ്കൂളിനുള്ളിൽ വച്ച് അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്റോൺമെന്റ് മേഖലയിലെ 'ലിറ്റിൽ ഫ്ലവർ സ്കൂളി'ലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. നെഞ്ചിന് പരിക്കേറ്റ അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പലിന്റെ ക്യാബിനിൽ വെച്ചുണ്ടായ ചർച്ചയ്ക്കിടയിലാണ് ആക്രമണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥിയും അധ്യാപകനും പ്രിൻസിപ്പലും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മൂവരും എഴുന്നേൽക്കുന്നതിനിടെ വിദ്യാർത്ഥി കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഭയന്നുപോയ അധ്യാപകൻ പിന്നോട്ട് മാറിയതോടെ ക്യാബിനിൽ വലിയ പരിഭ്രാന്തി പരന്നു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് സ്കൂൾ ജീവനക്കാർ ചേർന്നാണ് അക്രമിയായ വിദ്യാർത്ഥിയെ പിടിച്ചുമാറ്റിയത്.
സ്കൂളിൽ നിന്ന് ടിസി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ വിദ്യാർത്ഥി മുൻപും ഇതേ ക്ലാസ് അധ്യാപകനുമായി സ്കൂളിൽ വെച്ച് വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച കത്തി വിദ്യാർത്ഥി ഓൺലൈൻ വഴിയാണ് ഓർഡർ ചെയ്ത് വരുത്തിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസ്. സ്കൂളിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവും, എസ്സി-എസ്ടി (പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവുമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പരാതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടി പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയത്ത് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടും കുട്ടി പഠനം തുടരുകയും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുകയും ചെയ്തു. പരീക്ഷകൾ അവസാനിച്ചതിന് ശേഷം കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഹോസ്റ്റൽ വിട്ട് പോയതിന് ശേഷവും പ്രതി കുട്ടിയെ ഫോണിൽ ബന്ധപ്പെടുന്നത് തുടർന്നതായും സമ്മർദ്ദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.
തുടർച്ചയായുണ്ടായ പീഡനങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സാരമായി ബാധിച്ചതായി പരാതിയിൽ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധിച്ച കുടുംബാംഗങ്ങൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഈ അതിക്രമത്തെക്കുറിച്ച് പുറത്തറിയുന്നത്.
വിവരങ്ങൾ അറിഞ്ഞതിന് പിന്നാലെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് സെക്ടർ-21 പോലീസ് പ്രതിക്കെതിരെ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില് പോസ്റ്റിട്ട സ്കൂള് പ്രന്സിപ്പലിനെ സസ്പെന്ഡ് ചെയ്ത നടപടി പിന്വലിക്കാന് നിര്ദ്ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആറ്റിങ്ങല് മോഡല് ഹയര് സെക്കൻഡറി സ്കൂള് പ്രിന്സിപ്പല് എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര് വെള്ളിയാഴ്ച സസ്പെന്ഡ് ചെയ്തത്. വിഷയത്തില് മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്കിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്.
വിരമിക്കാന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെന്ഷന് പിന്വലിക്കാന് മുഖ്യമന്ത്രി നിര്ദ്ദേശം നല്കിയത്.
NRI
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Kerala
അമ്പലപ്പുഴ: വയറ്റിൽ മുഴയുമായാണ് ഉഷ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജിൽ എത്തിയതെന്നു പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ. വളരെ വലിയ മുഴയായതിനാലാണു ശസ്ത്രക്രിയ നടത്തിയത്. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അഡ്മിറ്റാകാൻ കഴിയില്ലെന്നും പിന്നീട് വരാമെന്നു പറഞ്ഞുവെന്നും പ്രിൻസിപ്പൽ ബി. പത്മകുമാർ പറഞ്ഞു.
അതേസമയം, ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയല്ലെന്നും ഡോ. ഷാഹിതയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വ്യക്തമാക്കി. വിഷയം ഗൗരവമായിത്തന്നെ എടുക്കുകയാണ്. ശസ്ത്രക്രിയ നടന്നതു കോവിഡ് സമയത്താണ്. 2021 മേയ് പത്തിനാണ് ആദ്യ ചികിത്സ നടത്തിയത്.
പിന്നീട് ഇതേമാസം 12നും ശസ്ത്രക്രിയ നടന്നു. 15 ന് ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തരമായി റിപ്പോർട്ട് നൽകും.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ഷാഹിത സർവീസിലുണ്ട്. വിഷയം പുറത്തുപറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണു ചെയ്തത്. അവരാണ് പിന്നീട് വരാമെന്നു പറഞ്ഞത്. കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും ശസ്ത്രക്രിയയ്ക്കു മുന്പും ശേഷവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമതു നടന്നത് വലിയ ശസ്ത്രക്രിയയാണ്.
ഉപകരണം അകത്തുണ്ടായിരുന്നെങ്കിൽ കാണേണ്ടതാണ്. ഡോ. ഷാഹിത ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. ശസ്ത്രക്രിയയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടർമാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലർ സർവീസിലില്ല. അന്നത്തെ എച്ച്ഒഡി ഡോ. ലളിതാംബികയുടെ യൂണിറ്റാണു ശസ്ത്രക്രിയ നടത്തിയതെന്നും വണ്ടാനം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.
Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂള് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശിപാർശ നൽകും. സ്കൂള് മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
പീഡന വിവരം അറിഞ്ഞിട്ടും സ്കൂള് അധികൃതര് ദിവസങ്ങളോളം സംഭവം മറച്ചുവച്ചെന്നാണ് പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ.
National
ജാഷ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ വിദ്യാർഥിനി സ്കൂളിൽ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.
സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിലെ പ്രിൻസിപ്പൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയൽ ജില്ലയായ സർഗുജയിലെ സീതാപൂർ പ്രദേശവാസിയാണ് മരിച്ച പെൺകുട്ടി.
സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. "സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ ഹോസ്റ്റൽ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്'. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബാഗിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.
National
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം.
എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു.
ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ജീവനൊടുക്കിയത്. സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർഥികളും രംഗത്തെത്തി .
ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് , സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഒന്നര വർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.