x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​സി ത​ർ​ക്കം: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്യാ​ബി​നി​ൽ അ​ധ്യാ​പ​ക​നെ കു​ത്തി​വീ​ഴ്ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി

വെബ് ഡെസ്ക്
Published: June 30, 2026 07:41 PM IST | Updated: June 30, 2026 07:41 PM IST

മഹാരാഷ്ട്രയിലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ലെ ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളിലുണ്ടായ അക്രമത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി (ടി​സി) ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി സ്കൂ​ളി​നു​ള്ളി​ൽ വ​ച്ച് അ​ധ്യാ​പ​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ന്‍റോ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ലെ 'ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി'​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. നെ​ഞ്ചി​ന് പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്യാ​ബി​നി​ൽ വെ​ച്ചു​ണ്ടാ​യ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​യും അ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ലും ത​മ്മി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ത്ഥി അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​വ​രും എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ത്ഥി ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് അ​ധ്യാ​പ​ക​ന്‍റെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​പോ​യ അ​ധ്യാ​പ​ക​ൻ പി​ന്നോ​ട്ട് മാ​റി​യ​തോ​ടെ ക്യാ​ബി​നി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​റ്റ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നാ​ണ് അ​ക്ര​മി​യാ​യ വി​ദ്യാ​ർ​ത്ഥി​യെ പി​ടി​ച്ചു​മാ​റ്റി​യ​ത്.

സ്കൂ​ളി​ൽ നി​ന്ന് ടി​സി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​വി​ദ്യാ​ർ​ത്ഥി മു​ൻ​പും ഇ​തേ ക്ലാ​സ് അ​ധ്യാ​പ​ക​നു​മാ​യി സ്കൂ​ളി​ൽ വെ​ച്ച് വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ക​ത്തി വി​ദ്യാ​ർ​ത്ഥി ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത് വ​രു​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Tags : Maharashtra Principal Latest News

Recent News

Corehub Up