x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൻ​സി​ബ​യു​ടെ പ​രാ​തി ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: June 30, 2026 08:13 PM IST | Updated: June 30, 2026 08:13 PM IST

Set back for Tini Tom as court suggests police to take case against Tini Tom on Ansiba Hassan's Complaint

‌കൊ​ച്ചി: വ്യ​ക്തി​യ​ധി​ക്ഷേ​പ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യെ​ന്ന ന​ടി അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ൽ ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ട് എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് നി​ർ​ണാ​യ​ക നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ടി​നി ടോം ​ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന് കാ​ണി​ച്ച് അ​ൻ​സി​ബ നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റു​ക​യും, തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​സി​പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.

പ​രാ​തി​യി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് എ​സി​പി​ക്ക് റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് അ​ൻ​സി​ബ ഹ​സ​ൻ നേ​രി​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ൻ​സി​ബ​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളും ഹ​ർ​ജി​യി​ലെ വാ​ദ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്, കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ള്ളി ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

 

Tags : Defamation Case Ansiba Hasan Tini Tom Latest News

Recent News

Corehub Up