x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​ബ് മു​ഖ​ർ​ജി: ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ന​ഷ്‌​ട​മാ​യ പ്ര​ധാ​ന​മ​ന്ത്രി പ​ദം

രാ​ഹു​ൽ ഗോ​പി​നാ​ഥ്
Published: November 16, 2026 03:20 AM IST | Updated: November 16, 2026 03:20 AM IST

പ്രണാബ് മുഖർജി

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ഏ​റ്റ​വും ബു​ദ്ധി​മാ​നാ​യ ത​ന്ത്ര​ജ്ഞ​ൻ, പ്ര​തി​സ​ന്ധി​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ര​ക്ഷ​ക​ൻ, ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ദ്ധ​ൻ—​വി​ശേ​ഷ​ണ​ങ്ങ​ൾ പ​ല​തു​ണ്ടാ​യി​രു​ന്നി​ട്ടും പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് ഒ​രി​ക്ക​ലും എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ഒ​രു സ്വ​പ്ന​മു​ണ്ടാ​യി​രു​ന്നു; ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദം. ഇ​ന്ദി​രാ​ഗാ​ന്ധി മു​ത​ൽ രാ​ഹു​ൽ ഗാ​ന്ധി വ​രെ​യു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും, ഇ​ന്ദി​ര​യു​ടെ മ​ര​ണ​ശേ​ഷം ഗാ​ന്ധി കു​ടും​ബം ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ ത​ങ്ങ​ളി​ലൊ​രാ​ളാ​യി പൂ​ർ​ണ​മാ​യി ചേ​ർ​ത്തു​പി​ടി​ച്ചി​രു​ന്നി​ല്ല. സോ​ണി​യാ ഗാ​ന്ധി​യു​ടെ 'ബി​ലോം​ഗിം​ഗ്' എ​ന്ന ആ​ത്മ​ക​ഥ​യി​ലെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ, ആ ​കൈ​യ്യെ​ത്തും ദൂ​ര​ത്ത് ന​ഷ്ട​മാ​യ കി​രീ​ട​ത്തി​ന്‍റെ ക​ഥ വീ​ണ്ടും ച​ർ​ച്ച​യാ​ക്കു​ക​യാ​ണ്.

*തു​റ​ന്നു​പ​റ​ഞ്ഞ ആ​ഗ്ര​ഹ​വും സോ​ണി​യ​യു​ടെ മൗ​ന​വും 

2010-ൽ ​ന​ട​ന്ന ഒ​രു സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​നി​ടെ, മ​ൻ​മോ​ഹ​ൻ സിം​ഗി​ന് പ​ക​രം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ണ​ബ് മു​ഖ​ർ​ജി പ്ര​ക​ടി​പ്പി​ച്ച​താ​യി സോ​ണി​യാ ഗാ​ന്ധി ത​ന്‍റെ പു​സ്ത​ക​ത്തി​ൽ കു​റി​ക്കു​ന്നു. ആ ​സം​ഭാ​ഷ​ണം താ​ൻ ന​യ​പ​ര​മാ​യി വ​ഴി​തി​രി​ച്ചു​വി​ട്ടു​വെ​ന്നും, ജീ​വി​ത​ത്തി​ലു​ട​നീ​ളം പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്ന മോ​ഹം അ​ദ്ദേ​ഹം ഉ​ള്ളി​ൽ കൊ​ണ്ടു​ന​ട​ന്നി​രു​ന്നു​വെ​ന്നും സോ​ണി​യ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഈ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രെ പ്ര​ണ​ബി​ന്‍റെ മ​ക​ൾ ശ​ർ​മ്മി​ഷ്ഠ മു​ഖ​ർ​ജി ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നു. പ​തി​റ്റാ​ണ്ടു​ക​ളു​ടെ ഭ​ര​ണ​പ​രി​ച​യ​വും അ​സാ​മാ​ന്യ ബു​ദ്ധി​വൈ​ഭ​വ​വു​മു​ള്ള ഒ​രാ​ൾ​ക്ക് അ​ത്ത​ര​മൊ​രു ആ​ഗ്ര​ഹ​മു​ണ്ടാ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് തെ​റ്റാ​കു​ക എ​ന്ന​വ​ർ ചോ​ദി​ച്ചു. "ഏ​തൊ​രു മി​ക​ച്ച രാ​ഷ്ട്രീ​യ​ക്കാ​ര​നും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​കും" എ​ന്ന് പി​താ​വ് ഒ​രി​ക്ക​ൽ ത​ന്നോ​ട് തു​റ​ന്നു​പ​റ​ഞ്ഞ​താ​യും, ഗാ​ന്ധി കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത പ​ദ​വി ആ​ഗ്ര​ഹി​ക്കാ​ൻ പാ​ടി​ല്ലേ എ​ന്നും ശ​ർ​മ്മി​ഷ്ഠ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ 'എ​ക്സി'​ലൂ​ടെ ചോ​ദ്യ​മു​യ​ർ​ത്തി.

ധ​ന​ക്ക​മ്മി​യ​ല്ല, വി​ശ്വാ​സ​ക്ക​മ്മി​യാ​യി​രു​ന്നു വി​ല്ല​ൻ 

പ്ര​ണ​ബ് മു​ഖ​ർ​ജി​യും 10 ജ​ൻ​പ​ഥും ത​മ്മി​ലു​ള്ള ബ​ന്ധം എ​പ്പോ​ഴും ഒ​ര​ക​ലം പാ​ലി​ച്ചി​രു​ന്നു. പ്ര​ണ​ബ് ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ, ഒ​രു ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സോ​ണി​യാ ഗാ​ന്ധി​യോ​ട് അ​ടു​പ്പ​മു​ള്ള ഒ​രു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ന​ട​ത്തി​യ നി​രീ​ക്ഷ​ണം ഈ ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്: "ബ​ജ​റ്റി​ൽ ധ​ന​ക്ക​മ്മി ഉ​ണ്ടാ​യാ​ൽ സോ​ണി​യ​യ്ക്ക് ദേ​ഷ്യം വ​രി​ല്ല; എ​ന്നാ​ൽ പ്ര​ണ​ബി​ന്‍റെ യ​ഥാ​ർ​ത്ഥ പ്ര​ശ്നം വി​ശ്വാ​സ​ക്ക​മ്മി​യാ​ണ്. 

കോ​ൺ​ഗ്ര​സി​ൽ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​വും വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​വും ര​ണ്ടും ര​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ന് ച​രി​ത്ര​ത്തി​ൽ തെ​ളി​വു​ക​ളേ​റെ​യാ​ണ്. ​ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യ ലെ​ഫ്റ്റ​ന​ന്‍റു​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു പ്രി​യ​ര​ഞ്ജ​ൻ ദാ​സ്‌ മു​ൻ​ഷി. പ്ര​ണ​ബി​നോ​ളം രാ​ഷ്ട്രീ​യ വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും, അ​ദ്ദേ​ഹം രാ​ജീ​വി​ന്‍റെ​യും സോ​ണി​യ​യു​ടെ​യും അ​ടു​ത്ത വി​ശ്വ​സ്ത​നാ​യി​രു​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​ട​തു​പ​ക്ഷ ജ്യോ​തി​ബ​സു സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച ക​രു​ത്ത​നാ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. 

പ്ര​ണ​ബ് മു​ഖ​ർ​ജി ഡ​ൽ​ഹി​യി​ലെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ലും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ, പ്രി​യ​ര​ഞ്ജ​ൻ ബം​ഗാ​ളി​ലെ തെ​രു​വ് രാ​ഷ്ട്രീ​യ​ത്തി​ലും സം​ഘ​ട​നാ രം​ഗ​ത്തു​മാ​ണ് തി​ള​ങ്ങി​യ​ത്. ​രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മി​ല്ലാ​തി​രു​ന്നി​ട്ടും മ​ൻ​മോ​ഹ​ൻ സിം​ഗി​നെ സോ​ണി​യ 'ഡോ​ക്ട​ർ സാ​ഹി​ബ്' എ​ന്ന് വി​ളി​ച്ച് പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ചു. സീ​താ​റാം കേ​സ​രി​യെ​പ്പോ​ലെ കു​ടും​ബ​ത്തി​ന്‍റെ അ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യി​ല്ലെ​ന്ന ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് ഖാ​ർ​ഗെ​യെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​ക്കി​യ​ത്. 

സീ​താ​റാം കേ​സ​രി​യെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​ൻ സോ​ണി​യ​യ്ക്ക് ത​ന്ത്ര​പ​ര​മാ​യ വ​ഴി​യൊ​രു​ക്കി​ക്കൊ​ടു​ത്ത​ത് പ്ര​ണ​ബ് മു​ഖ​ർ​ജി​യാ​യി​രു​ന്നു. പാ​ർ​ട്ടി​യി​ലെ സ​ർ​വ്വാ​ധി​കാ​രം പ്ര​വ​ർ​ത്ത​ക സ​മി​തി​ക്കാ​ണെ​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വ്യാ​ഖ്യാ​നം ന​ൽ​കി കേ​സ​രി​യെ പു​റ​ത്താ​ക്കാ​ൻ പ്ര​ണ​ബ് സ​ഹാ​യി​ച്ചു. എ​ന്നി​ട്ടും, പാ​ർ​ട്ടി​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യി മാ​ത്രം തു​ട​രാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ധി. ശി​വ​രാ​ജ് പാ​ട്ടീ​ൽ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​പ്പോ​ൾ സോ​ണി​യ അ​ദ്ദേ​ഹ​ത്തെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ച്ച​തു​പോ​ലെ, പ​ണ്ട് താ​ൻ തോ​റ്റ​പ്പോ​ൾ ഇ​ന്ദി​രാ​ഗാ​ന്ധി ഗു​ജ​റാ​ത്തി​ൽ നി​ന്ന് ത​ന്നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ച്ച കാ​ര്യം പ്ര​ണ​ബ് ഓ​ർ​മി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ന്ദി​ര കാ​ണി​ച്ച ആ ​ക​രു​ത​ൽ സോ​ണി​യ​യി​ൽ നി​ന്ന് ത​നി​ക്ക് ല​ഭി​ക്കി​ല്ലെ​ന്ന് പ്ര​ണ​ബി​ന് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. 

*അ​ക​ൽ​ച്ച​യു​ടെ തു​ട​ക്കം 

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വ​ധ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​അ​വി​ശ്വാ​സ​ത്തി​ന് വി​ത്തു​ക​ൾ പാ​ക​പ്പെ​ട്ട​ത്. അ​ന്ന് രാ​ജീ​വ് ഗാ​ന്ധി​ക്ക് ചു​റ്റു​മു​ണ്ടാ​യി​രു​ന്ന അ​രു​ൺ നെ​ഹ്‌​റു, എം.​എ​ൽ. ഫോ​ത്തേ​ദാ​ർ, ബ​ൽ​റാം ജാ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ണ​ബ് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ച​ര​ടു​വ​ലി​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ടു. ഇ​ന്ദി​ര​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​മ്പോ​ൾ ത​ന്നെ രാ​ജീ​വ് ഗാ​ന്ധി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന പി.​സി. അ​ല​ക്സാ​ണ്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തെ പ്ര​ണ​ബ് പൂ​ർ​ണ​മാ​യി പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്ന് അ​ല​ക്സാ​ണ്ട​ർ പി​ന്നീ​ട് ത​ന്‍റെ ആ​ത്മ​ക​ഥ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും, ആ ​തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ക​റ മാ​ഞ്ഞി​ല്ല.

രാ​ജീ​വ് ഗാ​ന്ധി ത​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പ്ര​ണ​ബി​നെ ഒ​ഴി​വാ​ക്കി. തു​ട​ർ​ന്ന് പ്ര​ണ​ബ് സ്വ​ന്ത​മാ​യി പാ​ർ​ട്ടി (രാ​ഷ്ട്രീ​യ സ​മാ​ജ്‌​വാ​ദി കോ​ൺ​ഗ്ര​സ്) രൂ​പീ​ക​രി​ച്ചെ​ങ്കി​ലും, പി​ന്നീ​ട് പാ​ർ​ട്ടി പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ രാ​ജീ​വ് അ​ദ്ദേ​ഹ​ത്തെ തി​രി​കെ വി​ളി​ച്ചു. പി​ന്നീ​ട് വി.​പി. സിം​ഗു​മാ​യി ചേ​ർ​ന്ന് രാ​ജീ​വി​നെ അ​ട്ടി​മ​റി​ക്കാ​ൻ പ്ര​ണ​ബ് ശ്ര​മി​ക്കു​ന്നു​വെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി. യ​ഥാ​ർ​ത്ഥ​ത്തി​ൽ പ്ര​ണ​ബും വി.​പി. സിം​ഗും ത​മ്മി​ൽ ക​ടു​ത്ത ശ​ത്രു​ത​യി​ലാ​യി​രു​ന്നു. 1991-ൽ ​രാ​ജീ​വ് ഗാ​ന്ധി വ​ധി​ക്ക​പ്പെ​ട്ട​പ്പോ​ഴും ന​റു​ക്കു​വീ​ണ​ത് ന​ര​സിം​ഹ​റാ​വു​വി​നാ​യി​രു​ന്നു.

*മാ​സ് ലീ​ഡ​റാ​കാ​ത്ത ക്ലാ​സ് ലീ​ഡ​ർ 

യുപിഎ-2 സ​ർ​ക്കാ​ർ 2ജി ​സ്പെ​ക്ട്രം, ക​ൽ​ക്ക​രി അ​ഴി​മ​തി തു​ട​ങ്ങി​യ ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ൽ ഉ​ല​ഞ്ഞ​പ്പോ​ൾ സ​ർ​ക്കാ​രി​നെ താ​ങ്ങി​നി​ർ​ത്തി​യ ഏ​ക ശ​ക്തി പ്ര​ണ​ബ് മു​ഖ​ർ​ജി​യാ​യി​രു​ന്നു. എ​ന്നി​ട്ടും 2012-ൽ ​അ​ദ്ദേ​ഹ​ത്തെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് അ​യ​ച്ച് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​നാ​ണ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. 

പ്ര​ധാ​ന​മ​ന്ത്രി പ​ദം കൈ​യ്യെ​ത്തും ദൂ​ര​ത്ത് നി​ന്ന് വ​ഴു​തി​പ്പോ​കാ​ൻ ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ അ​വി​ശ്വാ​സം മാ​ത്ര​മ​ല്ല, മ​റ്റൊ​രു വ​ലി​യ യാ​ഥാ​ർ​ത്ഥ്യം കൂ​ടി കാ​ര​ണ​മാ​യി—​ബം​ഗാ​ളി​ന് അ​പ്പു​റ​ത്തേ​ക്ക് പ്ര​ണ​ബ് മു​ഖ​ർ​ജി ഒ​രി​ക്ക​ലും ഒ​രു ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നി​ല്ല .
അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്ത് ബു​ദ്ധി​വൈ​ഭ​വ​വും, ഭ​ര​ണ​പാ​ട​വ​വും, രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ അ​തി​ന​പ്പു​റം, പ്ര​ത്യേ​കി​ച്ച് ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ, വ​ലി​യ ജ​ന​പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്. ബി.​ജെ.​പി​യി​ൽ അ​ദ്വാ​നി​യേ​ക്കാ​ൾ ജ​ന​പ്രീ​തി വാ​ജ്പേ​യി​ക്കു​ണ്ടാ​യി​രു​ന്ന​തും, 2014-ൽ ​ന​രേ​ന്ദ്ര മോ​ദി ഒ​രു ജ​ന​ത​രം​ഗ​മാ​യി മാ​റി​യ​തും ഇ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

സ്വ​ന്ത​മാ​യി ഒ​രു ദേ​ശീ​യ ജ​ന​കീ​യ അ​ടി​ത്ത​റ കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് സാ​ധി​ച്ചി​രു​ന്നെ​ങ്കി​ൽ, ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ വി​ശ്വാ​സ​മോ പി​ന്തു​ണ​യോ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു ത​ട​സ​മാ​കു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ആ ​ജ​ന​പി​ന്തു​ണ​യു​ടെ അ​ഭാ​വം അ​ദ്ദേ​ഹ​ത്തെ എ​ന്നും പാ​ർ​ട്ടി​യി​ലെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ 'ര​ണ്ടാ​മ​ൻ' എ​ന്ന പ​ദ​വി​യി​ൽ ത​ള​ച്ചി​ടാ​നും, പ്ര​ധാ​ന​മ​ന്ത്രി​പ​ദം എ​ന്ന സ്വ​പ്നം എ​ന്നെ​ന്നേ​ക്കു​മാ​യി അ​ക​റ്റി​നി​ർ​ത്താ​നും കാ​ര​ണ​മാ​യി.

Tags : PranabMukherjee PrimeMinister congress soniagandhi SoniaGandhiMemoir

Recent News

Corehub Up