x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രി വാർഡിലെ പൂച്ചയും എലിയും; അറ്റകുറ്റപ്പണിക്ക് അടച്ചിട്ടതെന്ന് ആരോഗ്യമന്ത്രി

വെബ് ഡെസ്ക്
Published: November 15, 2026 10:13 PM IST | Updated: November 15, 2026 10:15 PM IST

കെ. മുരളീധരൻ

തിരുവനന്തപുരം: പേരൂർക്കട ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിന് സമീപത്തെ ബൈസ്റ്റാൻഡർ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരിൽനിന്ന് വിശദീകരണം തേടിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ.

ഏറെക്കാലമായി നവീകരണം നടത്താത്ത വാർഡിൽ അടുത്തിടെയുണ്ടായ കനത്ത മഴയെ തുടർന്ന് ഭിത്തികളിൽ ഈർപ്പം വർധിക്കുകയും പെയിന്‍റ് അടർന്നുവീഴുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഇതേത്തുടർന്ന് ഇവിടം സുരക്ഷിതമല്ലെന്ന് വിലയിരുത്തി ഒരാഴ്ചയായി ഉപയോഗിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് ബൈസ്റ്റാൻഡർ വാർഡിനുള്ളിൽ പൂച്ചകളുടെയും എലിയുടെയും സാന്നിധ്യമുണ്ടായത് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവിൽ വാർഡ് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്.

രോഗികളുടെ സുരക്ഷയ്ക്കും ആശുപത്രികളിലെ ശുചിത്വത്തിനും അണുബാധ നിയന്ത്രണത്തിനും സർക്കാർ ഉയർന്ന പ്രാധാന്യമാണ് നൽകുന്നത്. ഇക്കാര്യത്തിൽ വീഴ്ചകൾ അനുവദിക്കില്ല, ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags : Health Hospital Maintenance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up