x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശ്ചിമ ബംഗാളിൽ വീണ്ടും പൊലിസ് എൻകൗണ്ടർ; ആറ് മാസത്തിനിടെ വെടിയേറ്റ് മരിച്ചത് അഞ്ച് പ്രതികൾ

വെബ് ഡെസ്ക്
Published: November 15, 2026 11:52 PM IST | Updated: November 15, 2026 11:52 PM IST

പ്രതീകാത്മക ചിത്രം

കോൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും പൊലിസ് എൻകൗണ്ടറിൽ പ്രതി കൊല്ലപ്പെട്ടു. മുപ്പത്തിയാറോളം കേസുകളിൽ പ്രതിയായ രത്തൻ ഷേഖ് ആണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുൻപ് ശാന്തിനികേതൻ പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിളിന് നേരെ വെടിയുതിർത്ത കേസിൽ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

പ്രതിയെ ഒളിപ്പിച്ചുവെച്ച ആയുധം കണ്ടെത്തുന്നതിനായി കൊണ്ടുപോയ സമയത്ത്, പാലത്തിനു സമീപം സൂക്ഷിച്ചിരുന്ന തോക്കെടുത്ത് രത്തൻ ഷേഖ് പൊലിസിനെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് സ്വയം പ്രതിരോധത്തിനായി പൊലിസ് നടത്തിയ വെടിവയ്പിൽ പ്രതിക്ക് പരിക്കേറ്റു. ഉടൻ തന്നെ ബോൽപുർ സബ്ഡിവിഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ മേയിൽ പുതിയ സർക്കാർ അധികാരത്തിൽവന്നതിനു ശേഷം പൊലിസ് വെടിവയ്പിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പ്രതിയാണ് രത്തൻ.

Tags : Police Encounter ShotDead WestBengal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up