പ്രതീകാത്മക ചിത്രം
കെറ്ററിംഗ്: യുകെയിൽ അടുത്തയാഴ്ചയും അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തണുപ്പ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നോർത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്ലാൻഡ്സ്, യോർക്ക്ഷയർ ആൻഡ് ഹംബർ മേഖലകളിലാണ് ആരോഗ്യ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിക്കുന്നത്.
തണുത്ത കാലാവസ്ഥ ആരോഗ്യ-സാമൂഹിക പരിചരണ സേവനങ്ങളിൽ ചെറിയ തോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യപരിചരണ കേന്ദ്രങ്ങളിലും സേവനങ്ങൾ തേടുന്നവരുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ട്.
പ്രത്യേകിച്ച് പ്രായമായവർ, ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവർ, മറ്റ് ദുർബല വിഭാഗങ്ങളിൽ പെട്ടവർ എന്നിവർക്ക് അതിശൈത്യം ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ അധികൃതർ നിർദേശിക്കുന്നു.
Tags : Severe cold UK Deepika DeepikaNewspaper BreakingNews Severe cold to continue in UK