x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിലേക്ക് ആയിരത്തിലധികം സിആർപിഎഫ് ജവാന്മാർ

വെബ്ഡെസ്ക്
Published: November 16, 2026 01:38 AM IST | Updated: November 16, 2026 01:38 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് സാ​​​​യു​​​​ധ മാ​​​​വോ​​​​യി​​​​സം അ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്ന കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന് പി​​​​ന്നാ​​​​ലെ സു​​​​ര​​​​ക്ഷാ രം​​​​ഗ​​​​ത്ത് നി​​​​ർ​​​​ണാ​​​​യ​​​​ക മാ​​​​റ്റം​​​വ​​​രു​​​ത്തി ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം. ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ന​​​​ക്സ​​​​ൽ വി​​​​രു​​​​ദ്ധ ദൗ​​​​ത്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽനി​​​​ന്ന് 1000ത്തി​​​​ല​​​​ധി​​​​കം പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ബ​​​​റ്റാ​​​​ലി​​​​യ​​​​നെ മ​​​​ണി​​​​പ്പുരി​​​​ലെ സു​​​​ര​​​​ക്ഷാ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ​​​​ക്കാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി നി​​​​യ​​​​മി​​​​ച്ചു.

മാ​​​​വോ​​​​യി​​​​സ്റ്റ് സ്വാ​​​​ധീ​​​​ന​​​​മേ​​​​ഖ​​​​ല​​​​യാ​​​​യി​​​​രു​​​​ന്ന തെ​​​​ക്ക​​​​ൻ ബ​​​​സ്ത​​​​റി​​​​ലെ സു​​​​ക്മ ജി​​​​ല്ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ കു​​​​റേ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചോ​​​​ടെ മേ​​​​ഖ​​​​ല​​​​യി​​​​ലെ മാ​​​​വോ​​​​യി​​​​സ്റ്റ് സ്വാ​​​​ധീ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​യി. ഇ​​​​തി​​​​നു​​​​ശേ​​​​ഷം മൈ​​​​നിം​​​​ഗ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ഐ​​​​ഇ​​​​ഡി ബോം​​​​ബു​​​​ക​​​​ൾ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു ഈ ​​​​സേ​​​​നാ​​​​വി​​​​ഭാ​​​​ഗം ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. മ​​​​ണി​​​​പ്പൂ​​​​രി​​​​ൽ തു​​​​ട​​​​രു​​​​ന്ന വം​​​​ശീ​​​​യ​​​​സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​ന്‍റെ ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി ബ​​​​റ്റാ​​​​ലി​​​​യ​​​​നെ അ​​​​വി​​​​ടെ വി​​​​ന്യ​​​​സി​​​​ക്കാ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ന്നും ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.

മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്പ് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക ജം​​​​ഗി​​​​ൾ വാ​​​​ർ​​​​ഫെ​​​​യ​​​​ർ യൂ​​​​ണി​​​​റ്റാ​​​​യ കോ​​​​ബ്ര ബ​​​​റ്റാ​​​​ലി​​​​യ​​​​ന്‍റെ ര​​​​ണ്ട് യൂ​​​​ണി​​​​റ്റു​​​​ക​​​​ളെ​​​​യും മ​​​​ണി​​​​പ്പൂ​​​​രി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഛത്തീ​​​​സ്ഗ​​​​ഢി​​​​ൽനി​​​​ന്ന് പി​​​​ൻ​​​​വ​​​​ലി​​​​ച്ച ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്ന ചു​​​​മ​​​​ത​​​​ല​​​​ക​​​​ളും ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളും മ​​​​റ്റ് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് യൂ​​​​ണി​​​​റ്റു​​​​ക​​​​ളും സം​​​​സ്ഥാ​​​​ന​​​​പൊ​​​​ലി​​​​സും നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.


ഛത്തീ​​​​സ്ഗ​​​​ഡ്, ഒ​​​​ഡീ​​​​ഷ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലെ മാ​​​​വോ​​​​യി​​​​സ്റ്റ് ബാ​​​​ധി​​​​ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക ബ​​​​റ്റാ​​​​ലി​​​​യ​​​​നു​​​​ക​​​​ളെ കൂ​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ടെ​​​​ന്നും ഇ​​​​വ​​​​രെ മ​​​​ണി​​​​പ്പുരി​​​​ലേ​​​​ക്കും പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ബം​​​​ഗ്ലാ​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ലേ​​​​ക്കും നി​​​​യോ​​​​ഗി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നും ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Manipur Over 1,000 CRPF Deepika DeepikaNewspaper BreakingNews Over 1 000 CRPF personnel to Manipur

Recent News

Corehub Up