കല്‍പ്പറ്റ: തന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഞ്ചിരിമട്ടം ദുരന്തബാധിതരായ കുട്ടികളുടെ തുടര്‍പഠനത്തിന് തന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയുടെ നെടുംതൂണായി അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രണവ് സി. ഹരിയുമായി ബന്ധപ്പെടുത്തിയാണ് കുപ്രചരാണം.
പദ്ധതിയുടെ ടീം ഹെഡായി മികച്ച പ്രവര്‍ത്തനമാണ് പ്രണവ് നടത്തിയത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക മികവും നിയമ ബിരുദധാരിയുമായ അദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തെ വെറും ബിസിനസുകാരനായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
പ്രണവിനെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തിട്ടില്ല. അത്തരത്തില്തീരുമാനം ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് സ്വീകരിക്കും. കുപ്രചാരണംമൂലം ഉണ്ടായ പ്രയാസം ഗൗരവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.