x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​നം: പ്ര​ചാ​ര​ണം തെ​റ്റെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്


Published: July 7, 2026 08:13 AM IST | Updated: July 7, 2026 08:13 AM IST

ക​ല്‍​പ്പ​റ്റ: ത​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ തു​ട​ര്‍​പ​ഠ​ന​ത്തി​ന് ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ നെ​ടും​തൂ​ണാ​യി അ​ഞ്ച് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ണ​വ് സി. ​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് കു​പ്ര​ച​രാ​ണം.

പ​ദ്ധ​തി​യു​ടെ ടീം ​ഹെ​ഡാ​യി മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് പ്ര​ണ​വ് ന​ട​ത്തി​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും അ​ക്കാ​ദ​മി​ക മി​ക​വും നി​യ​മ ബി​രു​ദ​ധാ​രി​യു​മാ​യ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ വെ​റും ബി​സി​ന​സു​കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്.

പ്ര​ണ​വി​നെ ത​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടി​ല്ല. അ​ത്ത​ര​ത്തി​ല്‍തീ​രു​മാ​നം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് സ്വീ​ക​രി​ക്കും. കു​പ്ര​ചാ​ര​ണം​മൂ​ലം ഉ​ണ്ടാ​യ പ്ര​യാ​സം ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : nattu vishesham Personnel staff appointment

Recent News

Corehub Up