ഇന്ത്യ-കാനഡ
ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ചർച്ചകൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യമന്ത്രാലയം.
ഡൽഹിയിൽ പുരോഗമിക്കുന്ന ആറാംഘട്ട ചർച്ചകളിൽ ചരക്കുവ്യാപാരം, സേവനങ്ങൾ, നിക്ഷേപം തുടങ്ങി 16 വിഷയങ്ങളാണു പരിഗണിക്കുന്നത്. ഇതിൽ മൂന്ന് അധ്യായങ്ങൾ ഇതിനകം പൂർത്തിയായതായി വാണിജ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി ദർപൻ ജെയ്ൻ അറിയിച്ചു.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനവേളയിൽ കഴിഞ്ഞ മാർച്ചിലാണ് ചർച്ചകൾ പുനരാരംഭിച്ചത്. നയതന്ത്ര തർക്കങ്ങളെത്തുടർന്ന് 2023ൽ ഒന്പത് ഘട്ട ചർച്ചകൾക്കുശേഷം നിർത്തിവച്ച കരാർനടപടികളാണ് വീണ്ടും സജീവമായത്. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും കാനഡയുടെ വ്യാപാരമന്ത്രി മാരീന്ദർ സിദ്ദുവും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം 7.95 ബില്യൺ ഡോളറിലെത്തിയതായും ഇതിൽ ഇന്ത്യയുടെ കയറ്റുമതി 4.6 ബില്യൺ ഡോളറും ഇറക്കുമതി 3.28 ബില്യൺ ഡോളറുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Tags : India-Canada Deepika DeepikaNewspaper BreakingNews NewsUpdate Free Trade Agreement