x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല ജ്വ​ല്ല​റി ക​വ​ർ​ച്ച; മു​ഖ്യ ആ​സൂ​ത്ര​ക​ൻ സു​ഹൃ​ത്തും ബി​സി​ന​സ് പ​ങ്കാ​ളി​യും

വെബ് ഡെസ്ക്
Published: November 16, 2026 04:44 AM IST | Updated: November 16, 2026 04:44 AM IST

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ലെ വൈ​ഷ്ണ​വി ജ്വ​ല്ല​റി ഉ​ട​മ ന​ന്ദ​കു​മാ​റി​ൽ​നി​ന്ന് സ്വ​ർ​ണം ക​വ​ർ​ന്ന​തി​ന് പി​ന്നി​ൽ ബി​സി​ന​സ് വൈ​രാ​ഗ്യ​മെ​ന്ന് പൊ​ലി​സ്. ന​ന്ദ​കു​മാ​റി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ബി​സി​ന​സ് പ​ങ്കാ​ളി​യു​മാ​യ അ​മോ​ലാ​ണ് ക​വ​ർ​ച്ച​യു​ടെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ക​വ​ർ​ച്ച​യി​ൽ ര​ണ്ട് ജ്വ​ല്ല​റി ഉ​ട​മ​ക​ൾ അ​ട​ക്കം ആ​റ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​വ​ർ​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്‍റെ ചി​ത്രം പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഷാ​ഡോ അ​നി​യു​ടെ വാ​ട്സാ​പ്പ് ഡി​പി​യി​ൽ ക​ണ്ട​താ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്.

ബി​സി​ന​സ് വ​ള​ർ​ച്ച​യി​ലെ വൈ​രം കാ​ര​ണം സു​ഹൃ​ത്തി​ന്‍റെ ച​തി​യാ​ണ് ചാ​ല​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വൈ​ഷ്ണ​വി ജ്വ​ല്ല​റി ഉ​ട​മ ന​ന്ദ​കു​മാ​റി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ബി​സി​ന​സ് പ​ങ്കാ​ളി​യു​മാ​യ അ​മോ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഗൂ​ഢാ​ലോ​ച​ന. കാ​യം​കു​ള​ത്തെ ഒ​രു വ്യാ​പാ​രി​ക്ക് വ​ലി​യ അ​ള​വി​ൽ സ്വ​ർ​ണം വി​ൽ​ക്കാ​ൻ ന​ന്ദ​കു​മാ​ർ പ​ദ്ധ​തി​യി​ടു​ന്ന വി​വ​രം പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നു.

അ​മോ​ലും ന​ന്ദ​കു​മാ​റും മാ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും വ​ർ​ഷ​ങ്ങ​ള്‍​ക്കു മു​മ്പ കേ​ര​ള​ത്തി​ലെ​ത്തി സ്വ​ർ​ണ ബി​സി​ന​സ് തു​ട​ങ്ങി​യ​വ​രാ​ണ്. അ​മോ​ലി​ന്‍റെ വീ​ടി​നു​ട​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ ചെ​റി​യ ക​ട​മു​റ​യി​ലാ​ണ് ന​ന്ദ​കു​മാ​ർ സ്വ​ർ​ണ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ന​ന്ദ​കു​മാ​റി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വ​ള​ർ​ച്ച സു​ഹൃ​ത്തി​നെ അ​സ്വ​സ്ഥ​നാ​ക്കി. കൂ​ടു​ത​ൽ വി​ല ന​ൽ​കി ന​ന്ദ​കു​മാ​ർ ചെ​റി​യ ജ്വ​ല്ല​റി​ക​ളി​ൽ നി​ന്ന് പ​ഴ​യ സ്വ​ർ​ണം വാ​ങ്ങി പു​തു​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. വ​ൻ​കി​ട ഇ​ട​പാ​ടു​കാ​ർ​ക്ക് ക​ട​ത്തി​ന് സ്വ​ർ​ണം ന​ൽ​കി​യോ​ടെ കൂ​ടു​ത​ൽ പേ​ർ ന​ന്ദ​കു​മാ​റി​നെ തേ​ടി​യെ​ത്തി. ഇ​ത് അ​മോ​ലി​നെ മാ​ത്ര​മ​ല്ല മ​റ്റ് പ​ല​രെ​യും ശ​ത്രു​ക്ക​ളാ​ക്കി.

Tags : Chala Jewellery Heist Business Partner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up