കോഴഞ്ചേരി പാലം
പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. പാലത്തിന്‍റെ നിർമാണത്തിന്‍റെ പിതൃത്വത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങ് എൽഡിഎഫ് ബഹിഷ്കരിച്ചു.
പാലം ഇടതുപക്ഷം കൊണ്ടുവന്നതാണെന്നും അതിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ച നടപടി പരിഹാസ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റി ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.
കോഴഞ്ചേരി പാലം വേണമെന്ന് നിയമസഭയിൽ ആദ്യമായി ആവശ്യപ്പെട്ടത് മുൻ എംഎൽഎ ശിവദാസൻ നായരാണെന്ന് അബിൻ വർക്കി എംഎൽഎ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ പാലത്തിന് അനുവാദം ലഭിക്കുന്നത് 2013-14 കാലഘട്ടത്തിലാണെന്നും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഇതിനായി കൂടുതൽ തുക അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വീണാ ജോർജിന്‍റെ കാലത്താണ് പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. അതിനാൽ ഈ പാലം ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടേത് മാത്രമല്ലെന്നും മറിച്ച് ഈ നാടിന്‍റേതാണെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
Tags : Development Bridge LDF Inauguration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash