x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബ് തെ​ര​ഞ്ഞെ​ടു​പ്പ്: 'മ​റു​ക​ണ്ടം ചാ​ടു​ന്ന​വ​രെ' സ്വീ​ക​രി​ക്കാ​ൻ സു​ര​ക്ഷാ ക​വ​ച​വു​മാ​യി പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് 

ഓൺലൈൻ ഡെസ്ക്
Published: November 16, 2026 03:45 AM IST | Updated: November 16, 2026 03:45 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡീ​ഗ​ഡ്: 2027-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​ര് ത​ട​യാ​ൻ പു​തി​യ ത​ന്ത്ര​വു​മാ​യി നേ​തൃ​ത്വം. ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യും അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റിം​ഗും ത​മ്മി​ലു​ള്ള അ​ധി​കാ​ര വ​ടം​വ​ലി​യു​ടെ മു​റി​വു​ക​ൾ ഉ​ണ​ങ്ങു​ന്ന​തി​ന് മു​ൻ​പേ, മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് വ​രു​ന്ന​വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ലൂ​ടെ പു​തി​യ പൊ​ട്ടി​ത്തെ​റി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പാ​ർ​ട്ടി നാ​ലം​ഗ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു.

പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​ൻ പ​ർ​ഗ​ത് സിം​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് സ​മി​തി നി​ല​വി​ൽ വ​ന്ന​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം വി​ജ​യ് ഇ​ന്ദ​ർ സിം​ഗ്ല, നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ് അ​രു​ണ ചൗ​ധ​രി എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ കു​ശാ​ൽ​ദീ​പ് സിം​ഗ് ധി​ല്ല​ൺ, ഹ​ർ​ദേ​വ് സിം​ഗ് ല​ഡ്ഡി എം​എ​ൽ​എ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.

നി​ർ​ണാ​യ​ക​മാ​യ 'കൂ​ടി​യാ​ലോ​ച​ന' വ്യ​വ​സ്ഥ 

മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന നേ​താ​ക്ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല. എ​ന്നാ​ൽ, ഉ​ത്ത​ര​വി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം ഇ​തി​ലെ നി​ർ​ബ​ന്ധി​ത കൂ​ടി​യാ​ലോ​ച​നാ വ്യ​വ​സ്ഥ​യാ​ണ്.

ഏ​തൊ​രു നേ​താ​വി​നെ​യും പാ​ർ​ട്ടി​യി​ലെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ്, ബ​ന്ധ​പ്പെ​ട്ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യും സ​മി​തി നി​ർ​ബ​ന്ധ​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രി​ക്ക​ണം. മ​ണ്ഡ​ല​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ങ്ങ​ളു​ടെ വി​ശ്വ​സ്ത​രാ​യ നേ​താ​ക്ക​ളെ ത​ഴ​ഞ്ഞു​കൊ​ണ്ട് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ കു​ത്തി​നി​റ​യ്ക്കു​ന്നു എ​ന്ന പ​രാ​തി ഒ​ഴി​വാ​ക്കാ​നാ​ണി​ത്. 

എ​ന്തു​കൊ​ണ്ട് ഈ ​നീ​ക്കം? 

2027-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം ക​ടു​ക്കാ​നി​രി​ക്കെ, പ്രാ​ദേ​ശി​ക സ്വാ​ധീ​ന​മു​ള്ള മ​റ്റ് പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ളെ ഒ​പ്പം കൂ​ട്ടു​ന്ന​ത് വ​ഴി എ​തി​രാ​ളി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും സ്വ​ന്തം സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നും കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്നു. എ​ന്നാ​ൽ, പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ വ​ര​വ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും നേ​തൃ​ത്വ​ത്തി​ലും പു​തി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഹൈ​ക്ക​മാ​ൻ​ഡി​നു​ണ്ട്. പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന് കൂ​ടി തീ​രു​മാ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്ന​തി​ലൂ​ടെ പാ​ർ​ട്ടി വി​പു​ലീ​ക​ര​ണം ഒ​രു ആ​ഭ്യ​ന്ത​ര ക​ലാ​പ​മാ​യി മാ​റു​ന്ന​ത് ത​ട​യാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്.


ച​ന്നി - വാ​റിം​ഗ് പോ​ര് ഇ​പ്പോ​ഴും സ​ജീ​വം 

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ല​ട്ടു​ന്ന​ത് ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യും രാ​ജ വാ​റിം​ഗും ത​മ്മി​ലു​ള്ള ചേ​രി​പ്പോ​രാ​ണ്. ഈ ​വ​ർ​ഷം ആ​ദ്യം ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഭൂ​പേ​ഷ് ബാ​ഗേ​ലി​നെ പ​ഞ്ചാ​ബി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. പോ​ര് രൂ​ക്ഷ​മാ​യ​തോ​ടെ സെ​പ്റ്റം​ബ​റി​ൽ സ​ച്ചി​ൻ പൈ​ല​റ്റി​നെ പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ചു. തു​ട​ർ​ന്ന് രാ​ജ വാ​റിം​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​ക​യും പ​ർ​ഗ​ത് സിം​ഗ് പു​തി​യ അ​ധ്യ​ക്ഷ​നാ​കു​ക​യും ചെ​യ്തു.

ഇ​ത്ര​യൊ​ക്കെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടും പാ​ർ​ട്ടി​യി​ലെ ഉ​ൾ​പ്പോ​ര് പൂ​ർ​ണ​മാ​യി ശ​മി​ച്ചി​ട്ടി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​ടു​ത്തി​ടെ ച​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ നി​ന്ന് രാ​ജ വാ​റിം​ഗ് വി​ട്ടു​നി​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, പു​തി​യ​താ​യി പാ​ർ​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​വ​ർ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റാ​തി​രി​ക്കാ​നു​ള്ള ക​രു​ത​ലോ​ടെ​യാ​ണ് പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്.

Tags : PunjabElection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up