x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൈം ​വോ​ളിയിൽ ഒ​ളി​മ്പ്യ​ൻ തരംഗം

വെബ്ഡെസ്ക്
Published: November 16, 2026 05:06 AM IST | Updated: November 16, 2026 05:06 AM IST

പ്രൈം ​വോ​ളി

അ​ഹ​മ്മ​ദാ​ബാ​ദ്: ഈ ​മാ​സം 30 മു​ത​ല്‍ ഡി​സം​ബ​ര്‍ 23വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന അ​ഞ്ചാം സീ​സ​ണ്‍ പ്രൈം ​വോ​ളി​ബോ​ളി​ല്‍ ത​രം​ഗ​മാ​കാ​ന്‍ ടോ​ക്കി​യോ ഒ​ളി​മ്പി​ക് വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​യ ഹെ​ര്‍​നാ​ന്‍ ഫെ​ഡ​റി​ക്കൊ പെ​രേ​ര​യു​ള്‍​പ്പ​ടെ​യു​ള്ള വ​മ്പ​ന്മാ​ര്‍.

'ഈ ​സീ​സ​ണി​ല്‍ ഒ​രു ടീ​മി​ല്‍ മൂ​ന്നു വി​ദേ​ശ താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ം.
അ​ര്‍​ജ​ന്‍റൈ​ന്‍ താ​ര​മാ​യ ഫെ​ര്‍​നാ​ന്‍ ഫെ​ഡ​റി​ക്കൊ പെ​രേ​ര 2022 ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ലും ക​ളി​ച്ച​ താ​ര​മാ​ണ്. ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക് അ​റ്റാ​ക്ക​ര്‍ ഹെ​ക്ട​ര്‍ അ​ല​ക്‌​സി​സ് ക്രൂ​സ് സെ​പി​ന്‍, ബ്ര​സീ​ലി​യ​ന്‍ അ​റ്റാ​ക്ക​ര്‍ ഹെ​ൻ‌റിക് ഫെ​രേ​ര മെ​യ്റെ​ലെ​സ് ഗ്വി​മാ​ര​സ് എ​ന്നി​വ​ര്‍​ക്കൊ​പ്പം ഫെ​ഡ​റി​ക്കൊ തെ​ലു​ങ്ക് ബ്ലാ​ക്ക് ഹോ​ക്സി​നെ പ്ര​തി​നി​ധീ​ക​രി​ക്കും.

റി​യോ 2016, ടോ​ക്കി​യോ 2020 ഒ​ളി​മ്പി​ക്‌​സു​ക​ളി​ല്‍ മ​ത്സ​രി​ച്ച ക​നേ​ഡി​യ​ന്‍ താ​രം സ്റ്റീ​വ​ന്‍ ജ​യിം​സ് ഡ​ഗ്ല​സ് മാ​ര്‍​ഷ​ല്‍, പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ കാ​ന​ഡ​യെ പ്ര​തി​നി​ധീ​ക​രി​ച്ച സെ​റ്റ​ര്‍ ബ്രെ​റ്റ് ജ​യിം​സ് വാ​ല്‍​ഷ് എ​ന്നി​വ​ര്‍ കാ​ലി​ക്ക​ട്ട് ഹീ​റോ​സ് നി​ര​യി​ലു​ണ്ട്. സെ​ര്‍​ബി​യ​ന്‍ സെ​റ്റ​ര്‍ മാ​ര്‍​ക്കോ കോ​സ്റ്റോ​വി​ച്ച്, ജ​ര്‍​മ​നി​യു​ടെ ക്രി​സ്റ്റോ​ഫ് മാ​ര്‍​ക്‌​സ് എ​ന്നി​വ​ര്‍ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​ന്‍റെ ജ​ഴ്‌​സി അ​ണി​യും.

സീ​സ​ണ്‍ നാ​ലി​ല്‍ കി​രീ​ടം നേ​ടി​യ ടീ​മി​ലു​ണ്ടാ​യി​രു​ന്ന അ​മേ​രി​ക്ക​ന്‍ സെ​റ്റ​ര്‍ മാ​ത്യു വെ​സ്റ്റി​നെ ബം​ഗ​ളൂ​രു ടോ​ര്‍​പ്പി​ഡോ​സ് നി​ല​നി​ര്‍​ത്തി

Tags : Prime Volleyball Sports SportsNews Highlights Tennis Cricket Badminton The Olympian Wave in

Recent News

Corehub Up