വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത മാത്യു ഫിഷറിന്റെ ആഹ്ലാദം
മൗണ്ട് മൗംഗന്യൂയ്: നാലാം ഏകദിനത്തിന് പിന്നാലെ അഞ്ചാം മത്സരത്തിലും കിവീസ് ബൗളിങ്ങിന് മുന്നിൽ പതറി ഇന്ത്യൻ ബാറ്റർമാർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറിൽ 209 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
46 റൺസ് വീതമെടുത്ത അക്സർ പട്ടേലിനും ഇഷാൻ കിഷനും 22 റൺസ് വീതമെടുത്ത ശ്രേയസ് അയ്യർക്കും നമാൻ ധിറിനും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. രോഹിതും കോഹ്ലിയും ഈ മത്സരത്തിലും നിരാശപ്പെടുത്തി.
ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫിയും മിച്ചൽ സാന്റ്നറും മൂന്ന് വിക്കറ്റ് വീതമെടുത്തു. മാത്യു ഫിഷർ രണ്ട് വിക്കറ്റും ബ്ലെയർ ടിക്നറും മൈക്കൽ ബ്രെയ്സ്വെല്ലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.