ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ
സൂപ്പർ താരം, ഇതിഹാസം താരം എന്നൊക്കെ ഫുട്ബോളിൽ ചിലരെ വിളിക്കുന്നത് വെറുതെയല്ല. അവർ സൂപ്പർ ആയതുകൊണ്ടുത്തന്നെയാണ്. അവർ കളിച്ചിരുന്നപ്പോൾ അവരെ കുറ്റപ്പെടുത്താനും വിമർശിക്കാനുമൊക്കെ ആളുണ്ടായിരുന്നു. ആരാധകരെ മറന്നുപോയതല്ല. കഴിവ് അംഗീകരിച്ചിരുന്നവരാണ് അധികവും. ചില ടൂർണമെന്റുകളിൽ താരങ്ങൾ കിരീടം നേടിക്കൊടുത്തില്ല എന്ന് പറഞ്ഞ് അവരെ കഴിവില്ലാത്തവരാക്കിയിരുന്നു ചിലർ. കപ്പൊന്നും അല്ല ഒരിക്കലും കഴിവിന്റെ മാനദണ്ഡം.
പറഞ്ഞുവന്നത് യഥാർഥ ഇതിഹാസങ്ങളെക്കുറിച്ചാണ്. അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസി, പോർച്ചുഗൽ ലെജൻഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ സൂപ്പർ താരം നെയമർ ജൂനിയർ എന്നിവരെ കുറിച്ച് തന്നെ. മൂവരും രാജ്യത്തിനായി ഗംഭീര പ്രകടനം കാഴ്ചവച്ചവരാണ്. ഇതിൽ മെസി ലോകകപ്പും, കോപ അമേരിക്ക കിരീടവും, ഫൈനലിസിമയും ഒക്കെ നേടിക്കൊടുത്തതാണ് രാജ്യത്തിനായി.
റൊണാൾഡോ ആകട്ടെ യുവേഫ യൂറോയും,യുവേഫ നേഷൻസ് ലീഗും ഒക്കെ പൊർച്ചുഗലിന് നേടിക്കൊടുത്തതിൽ നിർണായക പങ്ക് വഹിച്ചതാണ്. നെയ്മർ ഫിഫ കോൺഫഡറേഷൻ കപ്പും ഒളിമ്പിക്ക് ഗോൾഡ് മെഡലും ഒക്കെ ബ്രസീലിന് വേണ്ടി നേടിയിട്ടുണ്ട്.
മെസി ഒഴിച്ചുള്ള രണ്ട് പേരെയും ലോക കീരിടം ഇല്ലാത്തതിന്റെ പേരിൽ വിമർശിച്ചവരേറെയാണ്. ആറ് ലോകകപ്പുകളിൽ പൊർച്ചുഗലിന് വേണ്ടി ഇറങ്ങിയ റൊണാൾഡോയ്ക്ക് കീരിടം മാത്രം നേടാൻ സാധിച്ചിട്ടില്ല. നെയമർ ആകട്ടെ നാല് ലോകകപ്പുകളിൽ ബ്രസീലിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്, എന്നാൽ കപ്പ് കിട്ടിയിട്ടില്ല.
ഒടുവിൽ ഈ വർഷത്തെ ലോകകപ്പിന് ശേഷം നെയ്മർ വിരമിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് നെയ്മർ വിരമിച്ചത്. ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട അർജന്റീന ടീമിൽ നിന്ന് നായകൻ മെസി വിരമിക്കും എന്ന് ഏവരും ഉറപ്പിച്ചതാണ്. ദിവസങ്ങൾക്ക് ശേഷം മെസി വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ഒക്ടോബർ ആറിന് ബെനിനുമായി വിടവാങ്ങൾ മത്സരം കളിച്ച് നീലയും വെള്ളയും ജേഴ്സിയോട് ഗുഡ് ബൈ പറഞ്ഞു.
ലോകകപ്പിൽ ഇതേ സ്പെയിനോട് തോറ്റ് പുറത്തായതാണ് പോർച്ചുഗലും. അന്ന് തന്നെ റോണോയുടെ കാര്യവും ഏതാണ്ട് തീരുമാനമായിരുന്നു. എന്നാൽ രാജ്യാന്തര മത്സരത്തിൽ തുടരാൻ താരം തീരുമാനിച്ചിരുന്നു. പക്ഷെ കോച്ച് യോർഗെ ജെസൂസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 24ന് വെയ്ൽസിനെതിരെയായിരുന്നു റോണാൾഡോയുടെ അവസാന അന്താരാഷ്ട്ര മത്സരം.
മൂന്ന് പേരുടെയും കണക്കുകൾ പറയുന്നില്ല. താരതമ്യത്തിന് ഒരു സാധ്യതയും ഇല്ലാത്ത മഹത്തായ കരിയറായിരുന്നു മൂവരുടെയും. എന്നാൽ , ഈ മൂന്ന് പേരുടെയും വിടവ് നികത്താൻ ടീമുകൾക്ക് സാധിക്കുമൊ എന്നതാണ് ഏവരും ഉറ്റുനൊക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അർജന്റീനയും, ബ്രസീലും, പോർച്ചുഗലും പരാജയം നേരിട്ടപ്പോൾ ആരാധകർ നിരാശയോടെ ഓർത്തിട്ടുണ്ടാവുക മെസിയേയും, നെയ്മറിനേയും, റൊണാൾഡോയേയും ആയിരിക്കുമെന്നുറപ്പാണ്. അർജന്റീന 2-1ന് ഉറുഗ്വായോടും, ബ്രസീൽ 3-2ന് ജപ്പാനോടും, പോർച്ചുഗൽ 4-1 ന് ഡെൻമാർക്കിനോടും ആണ് തോറ്റത്.
അർജന്റീനയ്ക്ക് ജൂലിയൻ അൽവാരയും, നിക്കോ പാസും, ലൗതാരോ മാർട്ടിനെസും ഒക്കെ ഉണ്ട്. എന്നാലും മെസി ഇല്ലാത്തത് വലിയ കുറവ് തന്നെയാണ്. ഗോൾ അടിക്കുന്നതിനൊപ്പം അസിസ്റ്റുകൾ നൽകുന്ന മെസി മാന്ത്രികത ഇന്ന് അർജന്റീനയ്ക്കില്ല. ഈക്കഴിത്ത ലോകകപ്പിലും നമ്മൾ കണ്ടതാണ് പരാജയത്തിന്റെ വക്കിൽ നിന്നും ടീമിനെ തിരിച്ചു കൊണ്ടുവരുന്ന മെസിയെ. അതും 39-ാം വയസിൽ. ഈജിപ്തിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പ്രകടനം ആരും മറക്കില്ലെന്നുറപ്പാണ്.
സമാനമാണ് പോർച്ചുഗലിന്റെ സ്ഥിതിയും, ബ്രൂണോ ഫെർണാണ്ടസും ജാവോ ഫെലിക്സും ഗോൺസാലോ റാമോസും ബെർണാഡോ സിൽവയും അടക്കമുള്ള സൂപ്പർ താരങ്ങളുണ്ടെങ്കിലും റോണോയുടെ വിടവ്, അത് വലുതാണ്. ഫിനിഷിങ്ങിലും, മുന്നേറ്റങ്ങളിലും, സെറ്റ് പീസിലും റോണോയ്ക്ക് ഉണ്ടായിരുന്ന കഴിവ് ഇന്നത്തെ പലർക്കും ഇല്ല.
വിനീഷ്യസും റാഫീഞ്ഞയും വില്ല്യനും ബ്രൂണോ ഗിമാറസും ഒക്കെ ഉണ്ടെങ്കിലും നെയ്മർ ബ്രസീലിന് നൽകിയ സംഭാവനകൾ വലുതായിരുന്നു. ഡ്രിബ്ലിങ്ങിലും ഫിനിഷിംഗിലും അസിസ്റ്റ് നൽകുന്നതിലും ഒക്കെ നെയ്മർ അത് പോലെ മികച്ച് നിന്നിരുന്നു.
പറഞ്ഞുവരുന്നത് ഈ മൂന്ന് പേരുടെയും വിടവ് നികത്താനാവില്ല. മികച്ച താരങ്ങൾ ഇനിയും വന്നേക്കാം. എന്നാൽ..മെസിയും റോണോയും നെയ്മറും ഇനി വരില്ല....ആ കാലം കടന്ന് പോയിരിക്കുന്നു.
Tags : Legends Argentina Brazil Portugal Lionel Messi Neymar Junior Cristiano Ronaldo Goals National Team