x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂണിറ്റിന് നാല് രൂപയുടെ വൈദ്യുതി 11 രൂപയ്ക്ക് വാങ്ങാൻ കരാർ; വൻ അഴിമതിയെന്ന് പിണറായി

വെബ് ഡെസ്ക്
Published: November 15, 2026 04:51 PM IST | Updated: November 15, 2026 04:51 PM IST

പിണറായി വിജയൻ

തിരുവനന്തപുരം: ടെണ്ടറോ റഗുലേറ്ററി കമ്മീഷന്‍റെ അനുമതിയോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ യുഡിഎഫ് സർക്കാർ കരാർ ഒപ്പിട്ടത് വൻ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതു വഴി സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ. എന്നാൽ, കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ യാതൊരുവിധ ടെൻഡർ നടപടികളുമില്ലാതെ വെറും ഓഫറുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തീരുമാനമെടുത്തത്.

ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് സർക്കാർ ഇത്രയും ഉയർന്ന നിരക്കിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വിഇഎച്ചിന്‍റെ ഓഫർ സർക്കാർ അംഗീകരിച്ചത്. എന്നാൽ, ഈ കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് ഇത്തരം ഒരു കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് സർക്കാർ വ്യക്തമാക്കണം. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

Tags : Electricity Contract PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up