x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ​യ്ക്ക് ടി​ക്ക​റ്റ് വേ​ണോ ? വെ​ർ​ച്വ​ൽ ക്യൂ ​രേ​ഖ കാ​ണി​ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ നി​ല​യ്ക്ക​ൽ വ​രെ 

വെബ് ഡെസ്ക്
Published: November 15, 2026 08:04 AM IST | Updated: November 15, 2026 08:04 AM IST

കൊ​ല്ലം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ള്ള വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്ക് ചെ​യ്ത​തി​ന്‍റെ രേ​ഖ​യു​ണ്ടെ​ങ്കി​ലേ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​മ്പ​വ​രെ​യു​ള്ള ടി​ക്ക​റ്റ് കി​ട്ടു. ഇ​ല്ലാ​ത്ത​വ​ർ​ക്ക് നി​ല​യ്ക്ക​ൽ​വ​രെ മാ​ത്ര​മേ ടി​ക്ക​റ്റ് ന​ൽ​കൂ. നി​ല​യ്ക്ക​ലി​ലെ കൗ​ണ്ട​റി​ൽ​നി​ന്ന് വെ​ർ​ച്വ​ൽ ക്യൂ ​സ്പോ​ട്ട് ബു​ക്കിം​ഗ് ന​ട​ത്താം. പ​മ്പ​യി​ൽ ഇ​ത്ത​വ​ണ സ്പോ​ട്ട് ബു​ക്കിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് നി​ല​യ്ക്ക​ൽ​വ​രെ മാ​ത്രം ടി​ക്ക​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഇ​ല്ലാ​തെ പ​മ്പ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് നി​ല​യ്ക്ക​ലി​ലേ​ക്ക് തി​രി​കെ​പ്പോ​യി സ്പോ​ട്ട് ബു​ക്കിം​ഗ് ചെ​യ്യേ​ണ്ടി​വ​രും. ഈ ​ആ​ശ​യ​ക്കു​ഴ​പ്പ​വും ഇ​തു​വ​ഴി​യു​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഇ​തം​ഗീ​ക​രി​ച്ചു.

പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും കാ​ന​ന​പാ​ത​യി​ലും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഡ്യൂ​ട്ടി​ക്ക് പോ​കു​ന്ന​വ​രും താ​ത്‌​കാ​ലി​ക ജോ​ലി​ക്ക് പോ​കു​ന്ന​വ​രും പ​മ്പ​വ​രെ​യു​ള്ള ടി​ക്ക​റ്റ് കി​ട്ടാ​ൻ അ​വ​ര​വ​രു​ടെ ഐ​ഡി കാ​ർ​ഡു​ക​ളോ രേ​ഖ​ക​ളോ കാ​ണി​ക്കേ​ണ്ടി​വ​രും. ഇ​ക്കാ​ര്യം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു​കാ​ട്ടി പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്ക് ക​ത്ത് ന​ൽ​കും.

ന​ട​തു​റ​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12നു ​മു​ൻ​പ്‌ നി​ല​യ്ക്ക​ലി​ൽ​നി​ന്ന് പ​മ്പ​യി​ലേ​ക്ക് തീ​ർ​ത്ഥാ​ട​ക​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നും പോ​ലീ​സ് കെ​എ​സ്ആ​ർ​ടി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്തി​ന് മു​മ്പു​ള്ള യാ​ത്ര​യ്ക്കാ​യി നി​ല​യ്ക്ക​ൽ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ​യെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വെ​ർ​ച്വ​ൽ ബു​ക്കിം​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ലാ​യ ‘ശ​ബ​രി​മ​ല ഓ​ൺ​ലൈ​ൻ’ വ​ഴി സൗ​ജ​ന്യ​മാ​യി ദ​ർ​ശ​ന സ്ലോ​ട്ടു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി നി​ല​യ്ക്ക​ൽ, എ​രു​മേ​ലി, വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. പ്ര​തി​ദി​നം നി​ല​യ്ക്ക​ലി​ൽ 10,000 പേ​ർ​ക്കും മ​റ്റു ര​ണ്ടി​ട​ങ്ങ​ളി​ൽ 2,000 വീ​തം പേ​ർ​ക്കു​മാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യം.

Tags : ticket for Pamba virtual queue Nilakkal sabarimala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up