പോളണ്ടിനെതിരെ ഗോൾ നേടിയ റൊമാനിയൻ താരം ഡെന്നീസ് മാനിന്റെ ആഘോക്ഷം
ബുക്കാറസ്റ്റ്: പോളണ്ടിനെക്കുറിച്ച് സംസാരിക്കാൻ പാടില്ലെന്നാണല്ലൊ..എന്നാൽ അവരെ ഫുട്ബോൾ മൈതാനത്ത് മുട്ടുക്കുത്തിച്ചിരിക്കുകയാണ് റൊമാനിയ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റൊമാനിയ വിജയിച്ചത്.
അലക്സാൻഡ്രു സിക്കാൽഡൗവും ഡെന്നീസ് മാനും ആണ് റൊമാനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മാർസെൽ റെഗുലയാണ് പോളണ്ടിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റൊമാനിയയ്ക്ക് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ നാലാം സ്ഥാനത്താണ് റൊമാനിയ.
Tags : UEFA Nations League Football Match Romania beats Poland