Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poland

പോ​​​​ള​​​​ണ്ടി​​​​ലെ പ​ള്ളി​യി​ൽ തീ​പി​ടി​ത്തം

വാ​​​​ഴ്സോ: പോ​​​​ള​​​​ണ്ടി​​​​ലെ സാ​​​നോ​​​​ക് ന​​​​ഗ​​​​ര​​​​ത്തി​​​​ലു​​​​ള്ള ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഓ​​​​പ്പ​​​​ൺ എ​​​​യ​​​​ർ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്തി​​​​രു​​​​ന്ന പു​​​​രാ​​​​ത​​​​ന​ പ​​​ള്ളി ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു.

പ​​​​തി​​​​നേ​​​​ഴാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ത​​​​ടി​​​​കൊ​​​​ണ്ടു​ നി​​​​ർ​​​​മി​​​​ച്ച പ​​​​ള്ളി​​​​യാ​​​​ണു ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ 16ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

പോ​​​​ള​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കം ചെ​​​​ന്ന ഈ ​​​പ​​​ള്ളി​​​യി​​​ൽ അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

120 ഓ​​​​ളം അ​​​​ഗ്‌​​​നി​​​​ര​​​ക്ഷ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ സ്ഥ​​​​ല​​​​ത്തെ​​​​ത്തി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പ​​​​രി​​​​ശ്ര​​​​മി​​​​ച്ചാ​​​​ണ് തീ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്. സ​​​​മീ​​​​പ​​​​ത്തെ മ​​​​റ്റു ച​​​​രി​​​​ത്ര​​​​സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തീ ​​​​പ​​​​ട​​​​രു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നാ​​​​യെ​​​​ങ്കി​​​​ലും പ​​​​ള്ളി പൂ​​​​ർ​​​​ണ​​​​മാ​​​​യി ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്നു.

പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ച​​​​രി​​​​ത്ര-​​​​ക​​​​ലാ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ളും തീ​​​​യെ​​​​ടു​​​​ത്തു.

Kerala

പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നര ലക്ഷം തട്ടിയെടുത്തതായി പരാതി

കൊച്ചി: പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,48,900 രൂപ തട്ടിയെടുത്തതായി പരാതി. കലൂര്‍ ആസാദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സാഗിറ്റിസ് എന്ന സ്ഥാപനത്തിന്‍റെ നടത്തുകാരായ കാസര്‍ഗോഡ് സ്വദേശി ലിനു ചാക്കോ, എറണാകുളം സ്വദേശി കെ.ടി. വിനീത് എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്.

2023 ജനുവരി 16 മുതല്‍ 2025 ജനുവരി 30 വരെയുള്ള കാലയളവിലാണ് പ്രതികള്‍ ഈ തുക തട്ടിയെടുത്തത്. പണം കൈപ്പറ്റിയെങ്കിലും വിസ നല്‍കാതെ വന്നതോടെ കൊടുങ്ങല്ലൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

International

പോളണ്ടിൽ 20 കിലോമീറ്റർ ട്രാഫിക്ക് ബ്ലോക്

വാ​​​ർ​​​സോ: പോ​​​ള​​​ണ്ടി​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച ക​​​ന​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 20 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് രൂ​​​പ​​​പ്പെ​​​ട്ടു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ർ​​​സോ​​​യെ​​​യും ബാ​​​ൾ​​​ട്ടി​​​ക് തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഗഡാ​​​ൻ​​​സ്കി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡി​​​ൽ ചൊ​​​വ്വാ​​​ഴ്ച വൈ​​​കി​​​ട്ട് നാ​​​ലി​​​നാ​​​ണ് ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​ത്.

മ​​​ഞ്ഞു​​​വീ​​​ഴ്ച ക​​​ന​​​ത്ത​​​പ്പോ​​​ൾ വ​​​ന്പ​​​ൻ ട്ര​​​ക്കു​​​ക​​​ൾ​​​ക്ക് ഇ​​​റ​​​ക്ക​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് കു​​​രു​​​ക്ക് നീ​​​ക്കാ​​​നാ​​​യ​​​ത്. കൊ​​​ടും​​​ത​​​ണു​​​പ്പി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​ർ​​​ക്കാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​​വ​​​ന്ന​​​ത്. പോ​​​ലീ​​​സും സ​​​ന്ന​​​ദ്ധ​​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ചൂ​​​ടു​​​പാ​​​നീ​​​യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

NRI

പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡി​ന് ആ​ഗോ​ള അം​ഗീ​കാ​രം

കൊ​ച്ചി: പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് പോ​ള​ണ്ടി​ൽ ആ​രം​ഭി​ച്ച പോ​ളീ​ഷ് - ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പി​ലെ പാ​നീ​യ ബ്രാ​ൻ​ഡാ​യ "മ​ല​യാ​ളി' ആ​ഗോ​ള അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി. ലാ​ഗ​ര്‍ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​വും നോ​ൺ ആ​ൽ​ക്ക​ഹോ​ളി​ക് ചെ​ക്ക് സ്റ്റൈ​ൽ ഇ​ന​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലു​മാ​ണ് ബ്രാ​ൻ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

യു​കെ​യി​ലെ നോ​ർ​വി​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്പ​നി പ്ര​മോ​ട്ട​ർ​മാ​രാ​യ ച​ന്ദ്ര​മോ​ഹ​ൻ ന​ല്ലൂ​രും സ​ർ​ഗേ​വ് സു​കു​മാ​ര​നും അ​വാ​ർ​ഡു​ക​ൾ സ്വീ​ക​രി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള ലോ​ക​പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളെ പി​ന്ത​ള്ളി​യാ​ണ് മൂ​ന്നു വ​ർ​ഷം മാ​ത്രം പ്രാ​യ​മു​ള്ള മ​ല​യാ​ളി ക​മ്പ​നി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

പോ​ള​ണ്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡുകളിലൊന്നായി മാ​റി​യ "മ​ല​യാ​ളി' ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ലാ​ഗ​റു​ക​ളി​ൽ ഒ​ന്നാ​യി​ക്കൂ​ടി വ​ള​ർ​ന്നു ക​ഴി​ഞ്ഞു. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 21 രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ ഈ ​മ​ല​യാ​ളി പാ​നീ​യം ല​ഭ്യ​മാ​ണ്.

International

അ​തി​ർ​ത്തി ക​ട​ന്നെ​ത്തി റ​ഷ്യ​ൻ ഡ്രോ​ണു​ക​ൾ; വെ​ടി​വ​ച്ചി​ട്ട് പോ​ള​ണ്ട്

വാ​ഴ്‌​സാ: അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ വെ​ടി​വെ​ച്ചി​ട്ട് പോ​ള​ണ്ട്. റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ ത​ങ്ങ​ളു​ടെ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ച​താ​യും ഇ​വ​യെ​ല്ലാം വെ​ടി​വെ​ച്ചി​ട്ട​താ​യും പോ​ള​ണ്ട് അ​റി​യി​ച്ചു.

റ​ഷ്യ​ന്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് പോ​ള​ണ്ട് അ​തീ​വ​ജാ​ഗ്ര​ത​യി​ലാ​ണ്. ത​ല​സ്ഥാ​ന​മാ​യ വാ​ഴ്‌​സ​യി​ലെ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചി​ട്ട​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

റ​ഷ്യ​ന്‍ ഡ്രോ​ണു​ക​ള്‍ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ​തി​ന് പി​ന്നാ​ലെ പോ​ള​ണ്ട് സൈ​നി​ക​വി​മാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യി പോ​ളി​ഷ് സാ​യു​ധ​സേ​ന അ​റി​യി​ച്ചു. ക​ര​യി​ലും ആ​കാ​ശ​ത്തും ഒ​രു​പോ​ലെ സൈ​നി​ക മു​ന്നൊ​രു​ക്കം ശ​ക്ത​മാ​ക്കി. റ​ഡാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്.

സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്നാ​ണ് പോ​ളി​ഷ് സേ​ന പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്ന​ത്. എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ തു​ട​ര​ണ​മെ​ന്നും സൈ​ന്യം അ​ഭ്യ​ര്‍​ഥി​ച്ചു. അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ ഡ്രോ​ണു​ക​ള്‍ വെ​ടി​വെ​ച്ചി​ട്ട​താ​യും ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും പോ​ളി​ഷ് സാ​യു​ധ​സേ​ന അ​റി​യി​ച്ചു. യു​ക്രൈ​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ പോ​ള​ണ്ട് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്.

ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ള്‍​ഡ് ട​സ്‌​കും സ്ഥി​രീ​ക​രി​ച്ചു. പോ​ള​ണ്ടി​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ത്തി​യ ഡ്രോ​ണു​ക​ള്‍ ത​ക​ര്‍​ത്ത​താ​യും ഓ​പ്പ​റേ​ഷ​ന്‍ തു​ട​രു​ക​യാ​ണെ​ന്നും പോ​ള​ണ്ട് ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ മ​ന്ത്രി സെ​സാ​റി ടോം​സി​കും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ​യും സൈ​ന്യ​ത്തി​ന്‍റെ​യും അ​റി​യി​പ്പു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Corehub Up