x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​​​​ള​​​​ണ്ടി​​​​ലെ പ​ള്ളി​യി​ൽ തീ​പി​ടി​ത്തം

വെബ്ഡെസ്ക്
Published: August 20, 2026 12:23 AM IST | Updated: August 20, 2026 12:23 AM IST

പോ​​​​ള​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കം ചെ​​​​ന്നപള്ളിക്ക് തീപിടിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കുന്നു.

വാ​​​​ഴ്സോ: പോ​​​​ള​​​​ണ്ടി​​​​ലെ സാ​​​നോ​​​​ക് ന​​​​ഗ​​​​ര​​​​ത്തി​​​​ലു​​​​ള്ള ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഓ​​​​പ്പ​​​​ൺ എ​​​​യ​​​​ർ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്തി​​​​രു​​​​ന്ന പു​​​​രാ​​​​ത​​​​ന​ പ​​​ള്ളി ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു.

പ​​​​തി​​​​നേ​​​​ഴാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ത​​​​ടി​​​​കൊ​​​​ണ്ടു​ നി​​​​ർ​​​​മി​​​​ച്ച പ​​​​ള്ളി​​​​യാ​​​​ണു ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ 16ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

പോ​​​​ള​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കം ചെ​​​​ന്ന ഈ ​​​പ​​​ള്ളി​​​യി​​​ൽ അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

120 ഓ​​​​ളം അ​​​​ഗ്‌​​​നി​​​​ര​​​ക്ഷ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ സ്ഥ​​​​ല​​​​ത്തെ​​​​ത്തി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പ​​​​രി​​​​ശ്ര​​​​മി​​​​ച്ചാ​​​​ണ് തീ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്. സ​​​​മീ​​​​പ​​​​ത്തെ മ​​​​റ്റു ച​​​​രി​​​​ത്ര​​​​സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തീ ​​​​പ​​​​ട​​​​രു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നാ​​​​യെ​​​​ങ്കി​​​​ലും പ​​​​ള്ളി പൂ​​​​ർ​​​​ണ​​​​മാ​​​​യി ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്നു.

പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ച​​​​രി​​​​ത്ര-​​​​ക​​​​ലാ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ളും തീ​​​​യെ​​​​ടു​​​​ത്തു.

Tags : FireBreaksOut Church Poland Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up