പോർച്ചുഗലിനെ പരാജയപ്പെടുത്തിയ ഡെൻമാർക്ക് താരങ്ങളുടെ ആഘോഷം
ബ്രാഗ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത പോർച്ചുഗലിനെ തകർത്ത് തരിപ്പണമാക്കി ഡെൻമാർക്ക്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡാനിഷ് പടയാളികൾ വിജയിച്ചത്.
ഡെൻമാർക്കിന് വേണ്ടി റാസ്മാസ് ഹോജ്ലൻഡ് രണ്ട് ഗോളുകളും പൈറി-എമൈൽ ഹോജ്ബെർഗും ജാവോക്കിം ആൻഡേർസണും ഓരോ ഗോൾ വീതവും നേടി. ബെർനാഡോ സിൽവയാണ് പോർച്ചുഗലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഡെൻമാർക്കിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്താണ് ഡെൻമാർക്ക്.
Tags : UEFA Nations League Football Match Denmark