x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബഹ്റൈനിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം; അതീവ ജാഗ്രതാ നിർദേശം

വെബ് ഡെസ്ക്
Published: November 15, 2026 11:17 AM IST | Updated: November 15, 2026 11:23 AM IST

Image for representation

മനാമ: ബഹ്റൈനിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. ഞായറാഴ്ച രാവിലെ വിവിധയിടങ്ങളിലായി രണ്ടുതവണ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ.

നേരത്തെ, ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും റഡാർ സംവിധാനങ്ങൾക്കും നേരെ ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

തെക്കൻ ഇറാനിലെ സിറിക്കിലുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ അവകാശപ്പെടുകയും ചെയ്തു. ബഹ്റൈനിലെ അൽ-രിഫാ ഹെലികോപ്റ്റർ ബേസിലെ യുഎസ് വ്യോമ പ്രതിരോധ റഡാറും, അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവുമായ മേഖലകളും ലക്ഷ്യമാക്കിയാണ് ഡ്രോണുകൾ അയച്ചതെന്നും ഐആർജിസി അറിയിച്ചിരുന്നു.

അതേസമയം, മുൻകരുതൽ നടപടികളുടെ ഭാഗമായി ബഹ്‌റൈനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പൗരന്മാരോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.

Tags : Bahrain Iran DroneAttack Gulf

Recent News

Corehub Up