ജൊനാഥൻ ക്രെയ്സ് ടോംകിൻസ്
ആങ്കറേജ്: അമേരിക്കയിലെ അലാസ്ക സംസ്ഥാന ഗവർണറായി ഡെമോക്രാറ്റിക് പാർട്ടിയുടെ ജൊനാഥൻ ക്രെയ്സ് ടോംകിൻസ് തെരഞ്ഞെടുക്കപ്പെട്ടു. 28 വർഷത്തിനുശേഷമാണു സംസ്ഥാനത്ത് ഡെമോക്രാറ്റിക് ഗവർണർ ഉണ്ടാകുന്നത്.
ഈ മാസം മൂന്നിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ ബർണാഡറ്റ് വിൽസൺ, ഡേവ് ബ്രോൺസൺ, ട്രെഗ് ടൈലർ എന്നിവരെയാണു ജൊനാഥൻ തോൽപ്പിച്ചത്. ഇതിൽ ബർണാഡറ്റ് വിൽസണ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്നു. സ്വന്തം പാർട്ടിയിൽനിന്ന് മറ്റു രണ്ടു പേർ മത്സരിക്കുന്നതിനെയും ട്രംപ് വിമർശിച്ചിരുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വിലവർധന ചൂണ്ടിക്കാട്ടിയായിരുന്നു ജൊനാഥന്റെ തെരഞ്ഞെടുപ്പു പ്രചാരണം. സർക്കാർ സ്കൂളുകൾക്കു പൂർണ ധനസഹായം നല്കണമെന്നും എണ്ണകന്പനികളിൽനിന്നു കൂടുതൽ നികുതി ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ മന്ത്രിസഭയിൽ റിപ്പബ്ലിക്കന്മാരെയും സ്വതന്ത്രരെയും ഉൾപ്പെടുത്താൻ തയാറാണെന്ന് മുപ്പത്തേഴുകാരനായ ജൊനാഥൻ പറഞ്ഞു.
ഇതോടെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 30ലും ഡെമോക്രാറ്റിക് ഗവർണമാർ ഭരിക്കുന്ന സ്ഥിതിയായി.
Tags : Democratic Governor Jonathan Kreiss Tomkins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash