വിരാട് കോഹ്ലി,രോഹിത് ശർമ
മൗണ്ട് മൗംഗന്യൂയ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ സംപൂജ്യരായി മടങ്ങിയ രോഗിത് ശർമയും വിരാട് കൊഹ്ലിയും അഞ്ചാം മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. മൗണ്ട് മൗംഗന്യൂയിലെ ബേ ഓവലിൽ നടക്കുന്ന അഞ്ചാം മത്സരത്തിൽ രോഹിത് ഏഴ് റൺസും കോഹ്ലി അഞ്ച് റൺസും എടുത്ത് പുറത്തായിരിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 34 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. രോഹിതിനും കൊഹ്ലിക്കും പിന്നാലെ 18 റൺസെടുത്ത റുതുരാജ് ഗെയ്ക്ക്വാദാണ് പുറത്തായത്.
ആദ്യ മത്സരം മുതൽ രോഹിത് ഫോം ഔട്ടാണ്. ആദ്യ മത്സരത്തിൽ പൂജ്യത്തിനും, രണ്ടാം മത്സരത്തിൽ 23 റൺസിനും ആണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ആണെങ്കിൽ ഗോൾഡൺ ഡക്കും. ഈ പരമ്പരിയിൽൽ ആകെ നേടിയത് 30 റൺസ്. പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ. ഇനിയെങ്കിലും പുറത്തുപോകണം.
ഇനി കോഹ്ലിയുടെ കാര്യത്തിലേയ്ക്ക് വന്നാലും സ്ഥിതി മറിച്ചല്ല. എന്നാൽ ആദ്യ മത്സരത്തിൽ മികച്ച ഇന്നിംഗ്സ് കോഹ്ലിയെ അൽപം വ്യത്യസ്ഥനാക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ 74 റൺസാണ് കോഹ്ലി എടുത്തത്. എന്നാൽ രണ്ടാം മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. കഴിഞ്ഞ മത്സരത്തിലെ ഡക്കും ഇന്നത്തെ അഞ്ച് റൺസും ആണ് ശേഷിക്കുന്ന മത്സരങ്ങളിലെ കോഹ്ലിയുടെ പ്രകടനം. ഈ പരമ്പരയിൽ ആകെ നേടിയത് 86 റൺസ്.
രണ്ട് പേരും സ്വയം മാറിനിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ബാധ്യതയായി മാറും. മികച്ച താരങ്ങൾ പുറത്തിരിക്കുന്നുണ്ട്. അവർക്ക് അവസരം നൽകണം. ഒരു കാല്ലത്ത്, നിങ്ങൾ സൂപ്പർ താരങ്ങളായിരുന്നു. സമ്മതിക്കുന്നു. എന്നാൽ കാലം മാറിയിരിക്കുന്നു. ഇനി പുതുതലമുറയുടെ സമയമാണ്. സച്ചിനും, ധോണിയും, ഗംഗുലിയും ഒക്കെ ഇങ്ങനെ മാറിയതാണ്. അവരും സൂപ്പർ താരങ്ങളായിരുന്നു. എന്നാൽ, സമയം ആയപ്പോൾ, പുതുതലമുറയ്ക്ക് അവസരം കൊടുക്കാനായി മാറി നിൽക്കുകയായിരുന്നു.
ടെസ്റ്റിലും, ട്വന്റി 20യിലും മാത്രമല്ല ഏകദിനത്തിൽ നിന്നും നിങ്ങൾ മാറിനിൽക്കേണ്ടതുണ്ട്. മാസങ്ങൾ മാത്രമാണ് ഏകദിന ലോകകപ്പിനുള്ളത്. 2023ലെ ഫൈനൽ പരാജയത്തിനും 2003ലെ ഫൈനൽ പരാജയത്തിനും കണക്ക് തീർക്കേണ്ടതുണ്ട്. ഒരിക്കൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏകദിന കപ്പില്ലാതെ മടങ്ങിയത്. വീണ്ടും ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് എത്തുന്പോൾ കീരിടം നേടേണ്ടതുണ്ട്. അതിനായി മികച്ച താരങ്ങൾക്ക് അവസരം നൽകൂ....
Tags : ODI India New Zealand Match rohith sharma Virat Kohli