Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohith Sharma

മും​ബൈ​യി​ൽ രോ​ഹി​തി​നെ സൈ​ഡാ​ക്കി; പ​ഞ്ചാ​ബി​ലെ​ത്തു​ന്ന​ത് ശ്രേ​യ​സി​ന് പ​ണി​കൊ​ടു​ക്കാ​നോ?

മും​ബൈ: അ​ഞ്ച് ത​വ​ണ ഐ​പി​എ​ൽ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ രോ​ഹി​ത് ശ​ർ​മ​യെ മാ​റ്റി​യാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ ക്യാ​പ്റ്റ​നാ​ക്കി​യ​ത്. ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച ഈ ​തീ​രു​മാ​ന​ത്തി​ന് പ്ര​ക​ട​നം കൊ​ണ്ട് താ​രം മ​റു​പ​ടി പ​റ​യു​മെ​ന്നാ​യി​രു​ന്നു മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, മൂ​ന്ന് സീ​സ​ണു​ക​ളി​ൽ ടീ​മി​നെ ന​യി​ച്ച താ​ര​ത്തി​ന് ടീ​മി​നെ ക​ലാ​ശ​പൊ​രി​നെ​ത്തി​ക്കാ​ൻ കൂ​ടി സാ​ധി​ച്ചി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സീ​സ​ണി​ൽ മൂ​ന്നാ​മ​തെ​ത്തി​ച്ച​ത് ആ​ണ് മി​ക​ച്ച പ്ര​ക​ട​നം. 2024ലും ​ഈ വ​ർ​ഷ​വും പ​ത്താം സ്ഥാ​ന​ത്തും ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ഹാ​ർ​ദി​ക്കി​നെ​തി​രെ ആ​രാ​ധക​ർ തി​രി​ഞ്ഞ​തോ​ടെ ക്യാ​പ്റ്റ​ൻ സ്ഥാ​നം തെ​റി​ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തെ സീ​സ​ണി​ൽ ഹാ​ർ​ദി​ക്ക് നാ​യ​ക​നാ​യി തു​ട​രു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ സ​സ്പെ​ൻ​സ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഹാ​ർ​ദി​ക് ടീം ​വി​ട്ട് പ​ഞ്ചാ​ബി​ലേ​യ്ക്ക് ചേ​ക്കേ​റു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണ​വും വ​ന്നു. ഹാ​ർ​ദി​ക്ക് പ​ഞ്ചാ​ബി​ലേ​യ്ക്കും അ​ർ​ഷ്ദീ​പ് സിം​ഗ് മും​ബൈ​യി​ലും എ​ത്തി.

2015 മു​ത​ൽ മും​ബൈ​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ ഹാ​ർ​ദി​ക്ക് 2021 വ​രെ ടീ​മി​ൽ തു​ട​ർ​ന്നു. 2022ൽ ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ക്യാ​പ്റ്റ​നാ​യി ചു​ത​മ​ത​ല​യേ​റ്റു. അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ വ​ലി​യ കൂ​ടു​മാ​റ്റം. പു​തു​താ​യി ഐ​പി​എ​ല്ലി​നെ​ത്തി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ ആ​ദ്യ സീ​സ​ണി​ൽ ചാ​മ്പ്യ​ൻ​മാ​രാ​ക്കാ​നും ഹാ​ർ​ദി​ക്കി​നാ​യി. അ​ടു​ത്ത സീ​സ​ണി​ൽ റ​ണ്ണ​റ​പ്പാ​കാ​നും ടൈ​റ്റ​ൻ​സി​നാ​യി. ഇ​തോ​ടെ ക്യാ​പ്റ്റ​നെ​ന്ന നി​ല‍​യി​ൽ പേ​രെ​ടു​ക്കാ​നും ഹാ​ർ​ദി​ക്കി​നാ​യി. ഈ ​മി​ക​വ് ക​ണ്ടാ​ണ് തൊ​ട്ട​ടു​ത്ത സീ​സ​ണി​ൽ മും​ബൈ ഹാ​ർ​ദി​ക്കി​നെ തി​രി​കെ ടീ​മി​ലെ​ത്തി​ക്കു​ന്ന​ത്. അ​തും ക്യാ​പ്റ്റ​നാ​യി.

എ​ന്നാ​ൽ, പി​ന്നീ​ട​ങ്ങോ​ട്ട് കാ​ര്യ​ങ്ങ​ൾ അ​ത്ര ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല. മും​ബൈ ക്യാ​പ്റ്റ​നാ​യ ആ​ദ്യ സീ​സ​ണി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് ടീം ​ഫി​നീ​ഷ് ചെ​യ്ത​ത്. ഇ​ത് ത​ന്നെ വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. പ​ക്ഷെ, ര​ണ്ടാം സീ​സ​ണി​ൽ ടീ​മി​നെ പ്ലെ​ഓ​ഫി​ലെ​ത്തി​ച്ച് ഹാ​ർ​ദി​ക്ക് മി​ക​വ് കാ​ട്ടി. ഈ ​വ​ർ​ഷ​ത്തെ സീ​സ​ണി​ൽ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും കൈ​വി​ട്ടു. ഒ​ന്പ​താം സ്ഥാ​ന​ത്ത് മാ​ത്ര​മാ​ണ് ടീ​മി​ന് എ​ത്താ​ൻ സാ​ധി​ച്ച​ത്. ഇ​തോ​ടെ മും​ബൈ ആ​രാ​ധ​ക​ർ ഹാ​ർ​ദി​ക്കി​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​ലാ​യി.

ഇ​തോ​ക്കെ ക​ഴി​ഞ്ഞ കാ​ര്യ​ങ്ങ​ൾ, ഇ​നി പ​ഞ്ചാ​ബിലാണ് ഹാ​ർ​ദി​ക്. ശ്രേ​യ​സാ​ണ് നാ​യ​ക​ൻ. നി​ല​വി​ൽ മി​ക​ച്ച രീ​തി​യി​ൽ ടീ​മി​നെ മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട് ശ്രേ​യ​സ്. എ​ന്നാ​ൽ 2025 ൽ ​ഫൈ​ന​ൽ വ​രെ എ​ത്തി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ സീ​സ​ണി​ൽ തു​ട​ക്ക​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ശേ​ഷം ടീം ​ത​ക​ർ​ന്ന​ടി​ഞ്ഞ​ത് ശ്രേ​യ​സി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്നു. പ​ഞ്ചാ​ബി​നാ​ണെ​ങ്കി​ൽ ഇ​തു​വ​രെ കി​രീ​ട​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഹാ​ർ​ദി​കി​നെ മാ​നേ​ജ്മെ​ന്‍റ് കൊ​ണ്ടു​വ​രു​ന്ന​ത്, കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി രോ​ഹി​തി​ന്‍റെ ക്യാ​പ്റ്റ​ൻ​സി ത​ട്ടി​യെ​ടു​ത്ത ഹാ​ർ​ദി​ക് ശ്രേ​യ​സി​ന്‍റെ നാ​യ​ക​സ്ഥാ​നം കൈ​യ​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ഞ്ചാ​ബ് ആ​രാ​ധ​ക​ർ. രോ​ഹി​തി​നെ സൈ​ഡാ​ക്കി​യ ഹാ​ർ​ദി​ക്കി​ന് അ​ത് എ​ളു​പമാ​ണ് എ​ന്നാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ പ​റ​യു​ന്ന​ത്. ശ്രേ​യ​സ് എ​ന്താ​യാ​ലും ക​രു​തി​യി​രി​ക്ക​ണം എ​ന്നും അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

 

 

 

Latest News

Corehub Up