ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ
മുംബൈ: അഞ്ച് തവണ ഐപിഎൽ കിരീടം നെടിക്കൊടുത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയെ മാറ്റിയാണ് മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. ആരാധകരെ ചൊടിപ്പിച്ച ഈ തീരുമാനത്തിന് പ്രകടനം കൊണ്ട് താരം മറുപടി പറയുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതികരണം. എന്നാൽ, മൂന്ന് സീസണുകളിൽ ടീമിനെ നയിച്ച താരത്തിന് ടീമിനെ കലാശപൊരിനെത്തിക്കാൻ കൂടി സാധിച്ചില്ല.
കഴിഞ്ഞ വർഷത്തെ സീസണിൽ മൂന്നാമതെത്തിച്ചത് ആണ് മികച്ച പ്രകടനം. 2024ലും ഈ വർഷവും പത്താം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഹാർദിക്കിനെതിരെ ആരാധകർ തിരിഞ്ഞതോടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അടുത്ത വർഷത്തെ സീസണിൽ ഹാർദിക്ക് നായകനായി തുടരുമോയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് ഹാർദിക് ടീം വിട്ട് പഞ്ചാബിലേയ്ക്ക് ചേക്കേറുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. ഇന്നതിൽ സ്ഥിരീകരണവും വന്നു. ഹാർദിക്ക് പഞ്ചാബിലേയ്ക്കും അർഷ്ദീപ് സിംഗ് മുംബൈയിലും എത്തി.
2015 മുതൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ ഹാർദിക്ക് 2021 വരെ ടീമിൽ തുടർന്നു. 2022ൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായി ചുതമതലയേറ്റു. അക്ഷരാർത്ഥത്തിൽ വലിയ കൂടുമാറ്റം. പുതുതായി ഐപിഎല്ലിനെത്തിയ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ ചാമ്പ്യൻമാരാക്കാനും ഹാർദിക്കിനായി. അടുത്ത സീസണിൽ റണ്ണറപ്പാകാനും ടൈറ്റൻസിനായി. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ പേരെടുക്കാനും ഹാർദിക്കിനായി. ഈ മികവ് കണ്ടാണ് തൊട്ടടുത്ത സീസണിൽ മുംബൈ ഹാർദിക്കിനെ തിരികെ ടീമിലെത്തിക്കുന്നത്. അതും ക്യാപ്റ്റനായി.
എന്നാൽ, പിന്നീടങ്ങോട്ട് കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. മുംബൈ ക്യാപ്റ്റനായ ആദ്യ സീസണിൽ പത്താം സ്ഥാനത്താണ് ടീം ഫിനീഷ് ചെയ്തത്. ഇത് തന്നെ വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പക്ഷെ, രണ്ടാം സീസണിൽ ടീമിനെ പ്ലെഓഫിലെത്തിച്ച് ഹാർദിക്ക് മികവ് കാട്ടി. ഈ വർഷത്തെ സീസണിൽ കാര്യങ്ങൾ വീണ്ടും കൈവിട്ടു. ഒന്പതാം സ്ഥാനത്ത് മാത്രമാണ് ടീമിന് എത്താൻ സാധിച്ചത്. ഇതോടെ മുംബൈ ആരാധകർ ഹാർദിക്കിനെതിരെ പ്രതിഷേധത്തിലായി.
ഇതോക്കെ കഴിഞ്ഞ കാര്യങ്ങൾ, ഇനി പഞ്ചാബിലാണ് ഹാർദിക്. ശ്രേയസാണ് നായകൻ. നിലവിൽ മികച്ച രീതിയിൽ ടീമിനെ മുന്നോട്ട് പോകുന്നുണ്ട് ശ്രേയസ്. എന്നാൽ 2025 ൽ ഫൈനൽ വരെ എത്തിച്ചെങ്കിലും കഴിഞ്ഞ സീസണിൽ തുടക്കത്തിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ടീം തകർന്നടിഞ്ഞത് ശ്രേയസിന് തിരിച്ചടിയായിരുന്നു. പഞ്ചാബിനാണെങ്കിൽ ഇതുവരെ കിരീടവും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹാർദികിനെ മാനേജ്മെന്റ് കൊണ്ടുവരുന്നത്, കിരീടം ലക്ഷ്യമിട്ടാണ് എന്ന കാര്യം ഉറപ്പാണ്.
മുംബൈയിൽ തിരിച്ചെത്തി രോഹിതിന്റെ ക്യാപ്റ്റൻസി തട്ടിയെടുത്ത ഹാർദിക് ശ്രേയസിന്റെ നായകസ്ഥാനം കൈയടക്കുമോ എന്ന ആശങ്കയിലാണ് പഞ്ചാബ് ആരാധകർ. രോഹിതിനെ സൈഡാക്കിയ ഹാർദിക്കിന് അത് എളുപമാണ് എന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. ശ്രേയസ് എന്തായാലും കരുതിയിരിക്കണം എന്നും അവർ നിർദേശിക്കുന്നുണ്ട്.
Tags : Hardik Pandya IPL Mumbai Indians Punjab Kings Transfer Rohith Sharma Cricket