x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ൽ റ​ഷ്യ​ൻ ചാ​ര​ൻ; യു​കെ​യി​ൽ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 11, 2026 09:50 AM IST | Updated: November 11, 2026 09:50 AM IST

പ്രതീകാത്മക ചിത്രം

ല​ണ്ട​ൻ: റ​ഷ്യ​യ്ക്ക് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. 41 വ​യ​സു​ള്ള സൈ​നി​ക​ൻ ബ്രി​ട്ട​ണി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ മ​റ്റു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ​യും ചാ​ര​വൃ​ത്തി​യു​ടെ​യും പേ​രി​ലാ​ണ് ന​ട​പ​ടി.

യു​കെ കൗ​ണ്ട​ർ ടെ​റ​റി​സം പൊ​ലി​സി​ങ്ങും യു​എ​സ് അ​ധി​കാ​രി​ക​ളും എ​ഫ്ബി​ഐ​യും അ​മേ​രി​ക്ക​ൻ സൈ​ന്യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ചൊ​വ്വാ​ഴ്‌​ച​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ആ​ക്ട് 2023 പ്ര​കാ​രം വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യെ സ​ഹാ​യി​ച്ച​തി​നും സം​ര​ക്ഷി​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ചോ​ർ​ത്തി​യ​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ നി​ല​വി​ൽ ല​ണ്ട​നി​ൽ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ്ലൗ​സെ​സ്റ്റ​ർ​ഷ​യ​റി​ലെ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

യു​കെ​യും യു​എ​സും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ സു​ര​ക്ഷാ സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​ണ് ഈ ​നി​ർ​ണാ​യ​ക അ​റ​സ്റ്റെ​ന്ന് കൗ​ണ്ട​ർ ടെ​റ​റി​സം പൊ​ലി​സിം​ഗ് സീ​നി​യ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ർ വി​ക്കി ഇ​വാ​ൻ​സ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്‌​ച​യി​ല്ലാ​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ കാ​ഷ് പ​ട്ടേ​ൽ പ​റ​ഞ്ഞു.

Tags : American army Russian spy US military UK Arrest

Recent News

Corehub Up