x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'യു​പി​എ 2 വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​ത്: ര​ണ്ട് ത​വ​ണ ക്യാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച​തി​നെ​ക്കു​റി​ച്ച് സോ​ണി​യ ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: November 11, 2026 06:03 AM IST | Updated: November 11, 2026 06:03 AM IST

സോണിയാ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നേ​രി​ടേ​ണ്ടി വ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും ര​ണ്ടു ത​വ​ണ ക്യാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം ന​ട​ന്ന് ചി​കി​ത്സ തേ​ടി​യ​തി​നെ​ക്കു​റി​ച്ചും തു​റ​ന്നെ​ഴു​തി മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. 'ബി​ലോം​ഗി​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്' എ​ന്ന ത​ന്‍റെ പു​തി​യ ഓ​ർ​മ​ക്കു​റി​പ്പി​ലാ​ണ് ഇ​തു​വ​രെ പ​ര​സ്യ​മാ​യി പ​ങ്കു​വെ​ക്കാ​തി​രു​ന്ന വി​വ​ര​ങ്ങ​ൾ സോ​ണി​യ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കാ​നും സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​നു​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​ത്. 2010-ൽ ​സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലു​ള്ള യൂ​റോ​പ്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ങ്കോ​ള​ജി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. മ​ക്ക​ളാ​യ രാ​ഹു​ൽ, പ്രി​യ​ങ്ക, റോ​ബ​ർ​ട്ട് വ​ധ്ര എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ആ​ദ്യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ൻ​ക്രി​യാ​സി​ൽ വീ​ണ്ടും വ​ള​ർ​ച്ച ക​ണ്ടെ​ത്തി. ഹോ​ള​ണ്ടി​ലെ റോ​ട്ട​ർ​ഡാ​മി​ലു​ള്ള ഇ​റാ​സ്മ​സ് സ​ർ​വ​ക​ലാ​ശാ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ ശ​സ്ത്ര​ക്രി​യ. തു​ട​ക്ക​ത്തി​ൽ ത​ന്നെ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്താ​നാ​യ​ത് ഭാ​ഗ്യ​മാ​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
മാ​ന​സി​ക സ​മ്മ​ർ​ദ​വും രാ​ഷ്ട്രീ​യ തി​ര​ക്കു​ക​ളും ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചി​രു​ന്നു. ഈ ​ചി​കി​ത്സാ യാ​ത്ര​ക​ളെ​ക്കു​റി​ച്ച് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നും വ​ള​രെ അ​ടു​ത്ത ഏ​താ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ത്ര​മേ അ​റി​വു​ണ്ടാ​യി​രു​ന്നു​ള്ളൂ. 

Tags : soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up