x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​കു​തിവെ​ട്ടി​പ്പ്: മു​ൻ വാ​ണി​ജ്യനി​കു​തി ഉ​ദ്യോ​ഗ​സ്ഥ​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ത​ട​വും പി​ഴ​യും

വെബ്ഡെസ്ക്
Published: November 11, 2026 02:06 AM IST | Updated: November 11, 2026 02:06 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നാ​​​ന്ത​​​ര ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നു വ്യാ​​​ജ ചെ​​​ല്ലാ​​​നി​​​ലൂ​​​ടെ നി​​​കു​​​തിവെ​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​ർ​​​ക്ക് ക​​​ഠി​​​ന​​​ത​​​ട​​​വും പി​​​ഴ​​​യും.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര വാ​​​ണി​​​ജ്യ നി​​​കു​​​തി ഓ​​​ഫി​​​സി​​​ലെ മു​​​ൻ ജൂ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് മ​​​ല​​​യി​​​ൻ​​​കീ​​​ഴ് സ്വ​​​ദേ​​​ശി എ​​​ൽ. പു​​​ഷ്പ​​​റാ​​​ണി (58), വ്യാ​​​പാ​​​രി​​​യാ​​​യ ക​​​ന്യാ​​​കു​​​മാ​​​രി സ്വ​​​ദേ​​​ശി കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് (66), ഏ​​​ജ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച പാ​​​റ​​​ശാ​​​ല സ്വ​​​ദേ​​​ശി സ​​​തീ​​​ഷ് കു​​​മാ​​​ർ (47) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന് 26 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ കേ​​​സി​​​ലാ​​​ണ് വി​​​ധി.

ട്ര​​​ഷ​​​റി​​​യി​​​ൽ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ അ​​​ട​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന തു​​​ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വ്യാ​​​ജ ചെ​​​ല്ലാ​​​നു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്. ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ പു​​​ഷ്പ​​​റാ​​​ണി വ്യാ​​​പാ​​​രി​​​ക​​​ളു​​​മാ​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​യും ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി നാ​​​ല് വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​കു​​​തി വെ​​​ട്ടി​​​ക്കാ​​​ൻ ഒ​​​ത്താ​​​ശ ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മം, ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ തെ​​​ളി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്ക് ത​​​ട​​​വും പി​​​ഴ​​​യും വി​​​ധി​​​ച്ച​​​ത്.

Tags : Sentenced Imprisonment Fined Commercial Tax official Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up