x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിട്ട. അധ്യാപികയും മകനും വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ

വെബ്ഡെസ്ക്
Published: November 11, 2026 02:35 AM IST | Updated: November 11, 2026 02:35 AM IST

സി. ​​​​ജ്യോ​​​​തി, ന​​​​വീ​​​​ൻ കൃ​​​​ഷ്ണ

മ​​​​ട്ട​​​​ന്നൂ​​​​ർ: മ​​​​ട്ട​​​​ന്നൂ​​​​രി​​​​ൽ വീ​​​​ട്ടി​​​​നു​​​​ള്ളി​​​​ൽ അ​​​​മ്മ​​​​യെ​​​​യും മ​​​​ക​​​​നെ​​​​യും വെ​​​​ട്ടേ​​​​റ്റു മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. മ​​​​ട്ട​​​​ന്നൂ​​​​ർ ല​​​​യ​​​​ൺ​​​​സ് ക്ല​​​​ബ് റോ​​​​ഡി​​​​ൽ ന​​​​ന്ദ​​​​ന​​​​ത്തി​​​​ലെ സി. ​​​​ജ്യോ​​​​തി (56), മ​​​​ക​​​​ൻ ന​​​​വീ​​​​ൻ കൃ​​​​ഷ്ണ (21) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. അ​​​​മ്മ​​​​യെ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം മ​​​​ക​​​​ൻ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30 ഓ​​​​ടെ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പോ​​​​യി മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ജ്യോ​​​​തി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് കെ.​​​​ടി. ജ​​​​യ​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് ഇ​​​​രു​​​​വരെയും ചോ​​​​ര​​​​യി​​​​ൽ കു​​​​ളി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ട​​​​ത്. വീ​​​​ടി​​​​ന്‍റെ മു​​​​ക​​​​ളി​​​​ല​​​​ത്തെ നി​​​​ല​​​​യി​​​​ലെ വ​​​​രാ​​​​ന്ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നിലവിളി കേ​​​​ട്ടാ​​​​ണ് അ​​​​യ​​​​ൽ​​​​ക്കാ​​​​ർ ഓ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​ത്. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് മ​​​​ട്ട​​​​ന്നൂ​​​​ർ പൊ​​​​ലി​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി മ​​​​ട്ട​​​​ന്നൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​​നാ​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​ല​​​​ശേ​​​​രി ഗ​​​​വ. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി.

ഇ​​​​രു​​​​വ​​​​ർ​​​​ക്കും ക​​​​ഴു​​​​ത്തി​​​​ലും നെ​​​​ഞ്ചി​​​​ലു​​​​മാ​​​​യാ​​​​ണ് വെ​​​​ട്ടേ​​​​റ്റി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​ത​​​​ര​​​​യോ​​​​ടെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് ബ​​​​ഹ​​​​ളം കേ​​​​ട്ട​​​​താ​​​​യി അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. പി​​​​ന്നീ​​​​ട് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​ന് ശേ​​​​ഷ​​​​മാ​​​​ണ് ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ന്‍റെ നി​​​​ല​​​​വി​​​​ളി കേ​​​​ട്ട് ഓ​​​​ടി​​​​ച്ചെ​​​​ല്ലു​​​​ന്ന​​​​ത്. വീ​​​​ട്ടി​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളൊ​​​ന്നും ​ഉ​​​​ള്ള​​​​താ​​​​യി അ​​​​റി​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

വെ​​​​ട്ടാ​​​​നു​​​​പ​​​​യോ​​​​ഗി​​​​ച്ച ക​​​​ത്തി മു​​​​റി​​​​യി​​​​ൽ​​​​നി​​​​ന്ന് പൊ​​​​ലി​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും വീ​​​​ട്ടി​​​​ൽ എ​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നും എ​​​​ല്ലാ വ​​​​ശ​​​​ങ്ങ​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്നും സ്ഥ​​​​ല​​​​ത്തെ​​​ത്തി​​​​യ സി​​​​റ്റി പൊ​​​​ലി​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ വി​​​​ജ​​​​യ് ഭ​​​​ര​​​​ത് റെ​​​​ഡ്ഡി പ​​​​റ​​​​ഞ്ഞു. മ​​​​ക​​​​ൻ അ​​​​മ്മ​​​​യെ കു​​​​ത്തി​​​​ക്കൊ​​​​ന്ന ശേ​​​​ഷം സ്വ​​​​യം കു​​​​ത്തി​​​​മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

കാ​​​​വു​​​​മ്പ​​​​ടി സി​​​​എ​​​​ച്ച്എം ഹ​​​​യ​​​​ർ​​​​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ളി​​​​ലെ റി​​​​ട്ട. അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണ് ജ്യോ​​​​തി. ഈ ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ് വി​​​​ര​​​​മി​​​​ച്ച​​​​ത്. മ​​​​ക​​​​ൻ ന​​​​വീ​​​​ൻ ബി​​​​കോം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം സി​​​​എ കോ​​​​ഴ്‌​​​​സി​​​​ന് പ​​​​ഠി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​വ​​​​നീ​​​​ത് സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​ണ്. ഗൃ​​​​ഹ​​​​നാ​​​​ഥ​​​​നാ​​​​യ ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ൻ റി​​​​ട്ട. കെ​​​​എ​​​​സ്ഇ​​​​ബി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​ണ്.

മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന് ശേ​​​​ഷം ഇ​​​​ന്ന് സം​​​​സ്‌​​​​ക​​​​രി​​​​ക്കും.

Tags : Retired teacher Son Hacked Death Home Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash C. Jyothi Naveen Krishna

Recent News

Corehub Up