ലെയോ പതിനാലാമന്‍ മാര്‍പാപ്പ
ബുവേനോസ് ഐറിസ് / കോര്‍ദോബ: ഏല്‍പ്പിക്കപ്പെട്ട പ്രേഷിതദൗത്യം വിശ്വസ്തതയോടെ നിറവേറ്റുക എന്നതു സന്തോഷകരമായ കടമയാണെന്നും സ്വന്തം ജീവിതമാതൃകയിലൂടെയാണ് സുവിശേഷസന്ദേശം ഏറ്റവും ഫലപ്രദമായി പ്രഘോഷിക്കാനാകുന്നതെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഇന്നലെ, മഹാനായ വിശുദ്ധ ലെയോ ഒന്നാമന്റെ തിരുനാള്‍ദിനത്തില്‍ വടക്കന്‍ അർജന്റീനയിലെ കോര്‍ദോബ നഗരത്തിലെ സൈനിക സ്കൂള്‍ ഗ്രൗണ്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വൈദികരുമായും സമര്‍പ്പിതരുമായും കൂടിക്കാഴ്ച നടത്തിയ മാര്‍പാപ്പ, യുവജനങ്ങള്‍ക്കൊപ്പമുള്ള ജാഗരണ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനായി വൈകുന്നേരം ബുവേനോസ് ഐറിസിലേക്കു മടങ്ങിയെത്തി. ഇന്നു വൈകുന്നേരം പെറുവിലേക്ക് യാത്ര തിരിക്കുന്ന മാര്‍പാപ്പ 17ന് റോമിലേക്ക് മടങ്ങും.
വിശുദ്ധ കുര്‍ബാനയിൽ പങ്കെടുത്തത് 25 ലക്ഷം പേർ
ബുവേനോസ് ആരിസ് നഗരപ്രാന്തത്തിലെ പാലെര്മോയിലുള്ള ‘മോനുമെന്തോ എ ലോസ് എസ്പാനിയോള്സ്’ അങ്കണത്തില്‍ തിങ്കളാഴ്ച ലെയോ പതിനാലാമന്‍ മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 25 ലക്ഷത്തിലേറെ വിശ്വാസികള്‍. ലെയോ മാര്‍പാപ്പയുടെ ഭരണകാലത്ത് ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുണ്ടായ തിരുക്കര്മമായി ഈ കുര്‍ബാന മാറി.
പ്രശസ്ത ഗായികമാരായ അതീനാസിന്റെയും സൊലെദാദ് പാസ്തൊറുത്തിയുടെയും ഭക്തിഗാനാലാപനങ്ങള് ചടങ്ങിന് ആവേശം പകര്‍ന്നു. ഫ്രാന്‍സിസ് മാര്പാപ്പയെയും ലയണല്‍ മെസിയെയും ഡീഗോ മാറഡോണയെയും അനുസ്മരിപ്പിക്കുന്ന കൊടികളും ചിത്രങ്ങളുമായാണ് നിരവധി പേര് എത്തിയത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണയ്ക്കു മുന്നില്‍ പ്രണാമം
ഇന്നലെ രാവിലെ ബുവേനോസ് ആരിസിലെ മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച ലെയോ പതിനാലാമന്‍ മാര്‍പാപ്പ, തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു. 1998 മുതല്‍ 2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ച പള്ളിയാണിത്.
അര്‍ജന്റീന മെത്രാന് സമിതി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍സെലോ കൊളംബോ, ബെര്‍ഗോളിയോ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags : Pope Leo XIV Missionary Gospel message Saint Leo Córdoba Buenos Aires Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash