മൂവാറ്റുപുഴ: മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്തയാൾ പൊലിസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി സഫികൾ അലി (37) ആണ് മൂവാറ്റുപുഴ പൊലിസ് പിടിയിലായത്.
മൂവാറ്റുപുഴ പുളിഞ്ചോട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇന്റസ് മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ച് കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തുകയായിരുന്നു പ്രതി. ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മുറിച്ച് മോഷ്ടിച്ച് കൊണ്ടുപോകുന്നത് തടയാൻ പൊലിസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.
ഒരാഴ്ചയായി രണ്ടാമത്തെ ആളാണ് സമാന മോഷണത്തിന് പിടിയിൽ ആകുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ടൗൺ ഭാഗത്തുള്ള ടവറിൽ നിന്ന് കോപ്പർ കേബിളുകൾ മോഷ്ടിച്ച ആസാം നാഗോൺ സ്വദേശി മാസും അഹമ്മദിനെ (20) പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
Tags : theft Copper cable mobile tower Assam native arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash