പ്രതീകാത്മക ചിത്രം - എഐ
തിരുവനനന്തപുരം: പൊതുജനങ്ങൾക്ക് കുതിരസവാരി പരിശീലനം നൽകാൻ പൊലിസിന്റെ അശ്വാരൂഢ സേന. സേനയുടെ ഭാഗമായ 18 കുതിരകളെ ഉപയോഗിച്ചായിരിക്കും പരിശീലനം.
ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി യുവജനങ്ങൾക്ക് ആരോഗ്യകരമായ വിനോദങ്ങളിൽ ഏർപ്പെടാനും ഒഴിവുസമയം ഫലപ്രദമായി വിനിയോഗിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ മുന്നോട്ടുവച്ച ആശയത്തിന് പൊലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ അംഗീകാരം നൽകി.
ആദ്യഘട്ടത്തിൽ പൊലിസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായിരിക്കും പരിശീലനം നൽകുക. തുടർന്ന് പദ്ധതി പൊതുജനങ്ങൾക്കുകൂടി ലഭ്യമാക്കും.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു പരിശീലനത്തിൽ പങ്കെടുക്കാം. 15 മുതൽ 60 വയസുവരെയുള്ളവർക്കാണ് പ്രവേശനം. ദിവസവും രാവിലെയും വൈകിട്ടുമായി 30 ദിവസം നീളുന്ന പരിശീലന പരിപാടിയാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.
Tags : Kerala Police 'Operation Toofan' Ravada A. Chandrashekhar Arul R.B. Krishna Hourse riding Training