x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ദു​രൂ​ഹ​ത അ​രോ​പി​ച്ച് കു​ടും​ബം

വെബ് ഡെസ്‌ക്
Published: November 10, 2026 11:07 PM IST | Updated: November 10, 2026 11:07 PM IST

സായ

കൊ​ല്ലം: കൊ​ല്ലം ഇ​ര​വി​പു​ര​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത അ​രോ​പി​ച്ച് കു​ടും​ബം. മ​ക​ൾ സാ​യ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും തെ​ളി​വു​ക​ൾ ഭ​ർ​ത്താ​വ് അ​ഫ്സ​ലി​ന്‍റെ വീ​ട്ടു​കാ​ർ ന​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നും മാ​താ​വ് റി​ഹാ​നി ഷാ​ജി പ​റ​ഞ്ഞു.

മ​ര​ണം ന​ട​ന്ന് നാ​ല് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ത​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ച​ത്. സാ​യ​യു​ടെ ലാ​പ്ടോ​പ്പും ഒ​രു ഡ​യ​റി​യും ന​ഷ്ട​മാ​യെ​ന്നും ലാ​പ്ടോ​പ്പി​ലും ഡ​യ​റി​യി​ലും തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും മാ​താ​വ് പ​റ​ഞ്ഞു.ഇ​വ ര​ണ്ടും അ​ഫ്സ​ലി​ന്‍റെ വീ​ട്ടു​കാ​ർ ന​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

വീ​ട്ടി​ലേ​ക്ക് ഫോ​ൺ വി​ളി​ക്കു​ന്ന​ത് പോ​ലും അ​ഫ്സ​ൽ വി​ല​ക്കി​യി​രു​ന്നു. സാ​യ മ​രി​ച്ച് 11 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പൊ​ലി​സ് മൊ​ഴി​യെ​ടു​ത്ത​ത്. പി​ന്നി​ൽ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​ണ്ടാ​കാം. അ​തി​നി​ട​യി​ൽ ഭ​ർ​തൃ വീ​ട്ടു​കാ​ർ തെ​ളി​വ് ന​ശി​പ്പി​ച്ചു. തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ത്ത​തി​ന് കാ​ര​ണം സ്വാ​ധീ​ന​മാ​കാം. മ​ക​ൾ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും സാ​യ​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

Tags : Police Kollam Investigation CaseFile FIR

Recent News

Corehub Up