ഷാഹുല്‍ ഹമീദ്, ആബിദ്, വൈശാഖ്
കോഴിക്കോട്: കനോലി കനാലിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യം തള്ളിയവരെ കസബ പൊലിസ് പിടികൂടി. കോഴിക്കോട് മായനാട് സ്വദേശി എം.എ. നിവാസില്‍ വൈശാഖ് (32), നല്ലളം സ്വദേശി ബൈത്തുല്‍ മാജീതാ വീട്ടില്‍ ഷാഹുല്‍ ഹമീദ് (30), കല്ലായി സ്വദേശി ബൈത്തുല്‍ തൗഫീഖ് വീട്ടില്‍ തൗഫീഖ് (29), ഒളവണ്ണ കൈതപ്പാടം സ്വദേശി മാളിയേക്കല്‍ വീട്ടില്‍ ആബിദ് (37) എന്നിവരെയാണ് പിടികൂടിയത്. മാലിന്യം കൊണ്ടുവന്ന രണ്ട് വാഹനം കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രി പൊലിസിന്റെ പട്രോളിംഗിനിടെ പുലര്‍ച്ചെ ഒന്നരയോടെയാണ് പ്രതികളെ പിടികൂടിയത്. കല്ലത്താന്‍ കടവ് പുതിയപാലം റോഡില്‍ ഇന്‍ഡോ ഇലക്ട്രിക്കല്‍സിന് എതിര്‍വശം കനോലി കനാലിനോട് ചേര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് കക്കൂസ് മാലിന്യം തള്ളുകയായിരുന്നു പ്രതികള്‍.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലിസ് തടഞ്ഞ് കസ്റ്റഡിയിലെടുകുകയായിരുന്നു. കസബ പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഇ.റിനീഷ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സുമിത് ചാള്‍സ്, സിവില്‍ പൊലിസ് സ് ഓഫീസര്‍മാരായ ഷിനോജ്, അബയ് ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Tags : Accused arrested dumping toilet waste Conolly Canal