പ്രതീകാത്മക ചിത്രം
കൊച്ചി: വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ഡോ. ജോണ്സണ് കെ. വര്‍ഗീസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി സത്യവാഗ്മൂലം സമര്‍പ്പിക്കാന്‍ പൊലിസിന് നോട്ടീസ്. ജാമ്യത്തെ എതിര്‍ത്ത് സത്യവാഗ്മൂലം നല്‍കാനാണ് പൊലിസിന്റെ നീക്കം.
തനിക്കെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്നും താന്‍ നല്കിയ പരാതിയെ പ്രതിരോധിക്കാന്‍ വേണ്ടി പിന്നീട് ഉണ്ടാക്കിയതാണ് ഇതെന്നുമാണ് ഡോക്ടറുടെ വാദം. ഒക്ടോബര്‍ 10ന് പീഡനം നടന്നുവെന്നു പറയുന്ന സംഭവത്തില്‍ നവംബര്‍ 4ന് ശേഷമാണ് പരാതി നല്‍കിയതെന്നും ഇതില്‍ അസ്വാഭാവികമായ കാലതാമസമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
തനിക്കെതിരെയുള്ള കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതുല്യ ഉള്‍പ്പെടെയുള്ള പ്രതികള്‍ തന്നെ ആക്രമിച്ച് 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ ആരോപണം.
അതേസമയം, വീട്ടമ്മയുടെ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഡോക്ടര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡോക്ടര്‍ വിദേശത്തേക്ക് കടന്നതായാണ് പൊലിസിന്റെ സംശയം.
Tags : anticipatory bail plea rape case against Police reply affidavit