Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reply Affidavit

ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സ്: മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മ​റു​പ​ടി സ​ത്യ​വാ​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊലിസിന് നോ​ട്ടി​സ്

കൊ​ച്ചി: വീ​ട്ട​മ്മ​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മ​റു​പ​ടി സ​ത്യ​വാ​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​ലി​സി​ന് നോട്ടീ​സ്. ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് സ​ത്യ​വാ​ഗ്മൂ​ലം ന​ല്‍​കാ​നാ​ണ് പൊ​ലി​സി​ന്റെ നീ​ക്കം.

ത​നി​ക്കെ​തി​രെ​യു​ള്ള ബ​ലാ​ത്സം​ഗ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും താ​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ വേ​ണ്ടി പി​ന്നീ​ട് ഉ​ണ്ടാ​ക്കി​യ​താ​ണ് ഇ​തെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ വാ​ദം. ഒ​ക്ടോ​ബ​ര്‍ 10ന് ​പീ​ഡ​നം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന സം​ഭ​വ​ത്തി​ല്‍ ന​വം​ബ​ര്‍ 4ന് ​ശേ​ഷ​മാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നും ഇ​തി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യ കാ​ല​താ​മ​സ​മു​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

ത​നി​ക്കെ​തി​രെ​യു​ള്ള കേ​സി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​തു​ല്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ ത​ന്നെ ആ​ക്ര​മി​ച്ച് 3 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ ആ​രോ​പ​ണം.

അ​തേ​സ​മ​യം, വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് കേ​സ് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ഡോ​ക്ട​ര്‍​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം.

Latest News

Corehub Up