പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർക്കലപാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിലെത്തിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. തമിഴ്നാട് നാഗർകോവിൽ പാർവതീപുരം സ്വദേശിയായ റിസ്വിൻ, സുഹൃത്തുക്കളായ റെമിംഗ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവർക്കെതിരെയാണ് വർക്കല പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പതിനാറുകാരിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് റിസ്വിൻ പരിചയപ്പെട്ടത്. സെപ്റ്റംബർ 26 ന് റിസ്വിനും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരം ലുലു മാളിനു സമീപത്തുനിന്നു പെൺകുട്ടിയെ കാറിൽ കയറ്റി വർക്കലയിലെ അപ്പാർട്ട്മെന്റ്റിൽ എത്തിക്കുകയായിരുന്നു.
അപ്പാർട്ട്മെന്റിൽ വച്ച് പെൺകുട്ടിക്കു നിർബന്ധിച്ച് മദ്യം നൽകിയശേഷം റിസ്വിൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കേസ് തുമ്പ പൊലിസിനു കൈമാറുമെന്നും വർക്കല എസ്ഐ അറിയിച്ചു.
Tags : registered Minor girl abused alcohol Varkala Police