Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Varkala

വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഷം​ന​യ്ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. വീ​ട്ടി​ലെ കി​ണ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്.

കാ​ലി​ന്‍റെ ര​ണ്ട് സ്ഥ​ല​ത്താ​യി പാ​മ്പു​ക​ടി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷം​ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം പോ​ത്ത​ന്‍​കോ​ട് വി​ദ്യാ​ര്‍​ഥി​നി​യെ പാ​മ്പു​ക​ടി​ച്ചു.

വേ​ങ്ങോ​ട് സ്വ​ദേ​ശി​നി ദു​ര്‍​ഗ(18)​യെ ആ​ണ് പാ​മ്പു​ക​ടി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര്‍​ഗ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. പെ​ണ്‍​കു​ട്ടി നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

Kerala

രാ​ഹു​ൽ ഗാ​ന്ധി ശി​വ​ഗി​രി​യി​ൽ; സ​ന്യാ​സി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ശി​വ​ഗി​രി മ​ഠ​ത്തി​ലെ​ത്തി​യ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​ന്യാ​സി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഏ​താ​ണ്ട് മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം മ​ഠ​ത്തി​ല്‍ ചെ​ല​വ​ഴി​ച്ച രാ​ഹു​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി​യി​ൽ ദ​ർ​ശ​നം ന​ട​ത്തി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലും ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ നി​ല​പാ​ട് രാ​ഹു​ലി​നെ അ​റി​യി​ച്ച​താ​യി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ പ​റ​ഞ്ഞു. പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ മു​ഖ്യ​ധാ​ര​യി​ൽ നി​ന്ന് പി​ന്ത​ള്ള​പ്പെ​ട്ടു​പോ​കു​ക​യാ​ണെ​ന്നും അ​വ​രെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സ്വാ​മി സ​ച്ചി​ദാ​ന​ന്ദ രാ​ഹു​ലി​നോ​ടു പ​റ​ഞ്ഞു.

ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​വ​ർ​ക്ക് സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം രേ​ഖാ​മൂ​ലം രാ​ഹു​ലി​നു ന​ൽ​കു​ക​യും ചെ​യ്‌​തു. അ​തേ​സ​മ​യം പേ​രു​ക​ളോ മ​ണ്ഡ​ല​ങ്ങ​ളോ മ​ഠം നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സ്വാ​മി സ​ച്ചി​ദാ​ന​ന്ദ വ്യ​ക്ത​മാ​ക്കി.

എം​പി​മാ​രാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ്, എം​എ​ൽ​എ​മാ​രാ​യ പി.​സി.​വി​ഷ്ണു​നാ​ഥ്, ചാ​ണ്ടി ഉ​മ്മ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

വി.​ജോ​യി​യു​ടെ സ്ഥാനാര്‍ത്ഥിത്വം ; സി​പി​എ​മ്മി​ൽ വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ക്ക​ല​യി​ൽ വി.​ജോ​യി​യെ വീ​ണ്ട‌ും മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം. തു​ട​ർ​ച്ച​യാ​യി ജോ​യി​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ മ​റ്റാ​രും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ എ​ന്ന ചോ​ദ്യം യോ​ഗ​ത്തി​ൽ ഉ​യ​ര്‍​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കി വീ​ണ്ടും ജോ​യി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് എ​ന്തി​നെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വി​മ​ർ​ശ​നം. സെ​ക്ര​ട്ട​റി​മാ​രെ മ​ത്സ​രി​പ്പി​ക്കേ​ണ്ട ധാ​ര​ണ തെ​റ്റി​ച്ചെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

അ​ങ്ങ​നെ​യാ​ണ് ജോ​യി​യെ സ്ഥാ​നാ​ർ​ത്ഥി​യാ​കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വ​ർ​ക്ക​ല എം​എ​ൽ​എ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രി​ക്കെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ലി​ൽ ജോ​യ് സ്ഥാ​നാ​ർ​ത്ഥി​യാ​യി. തോ​റ്റ​തി​ന് പി​ന്നാ​ലെ സെ​ക്ര​ട്ട​റി പ​ദ​ത്തി​ൽ തു​ട​ർ​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​ര്‍​ക്ക​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത്. ജോ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ എ.​എ.​റ​ഹി​മി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ൽ​കി.

Kerala

ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സ്; പ്ര​തി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സി​ലെ പ്ര​തി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി വി​മ​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല​യി​ലെ ലോ​ഡ്ജി​ലാ​ണ് വി​മ​ൽ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി 11ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത വ​നി​ത അ​ഭി​ഭാ​ഷ​ക​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വി​മ​ൽ​കു​മാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ന​മ്പ​ർ സ​ഹി​തം ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

വി​മ​ൽ​കു​മാ​റി​നെ മു​റി​ക്ക് പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് മാ​നേ​ജ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ പ​രി​ഗ​ണി​ക്കാ​ൻ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്കാ​ൻ സാ​ധ്യ​ത. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച സീ​റ്റാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക നീ​ക്കം. ജ​ന​താ​ദ​ൾ മ​ത്സ​രി​ച്ച കോ​വ​ളം സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​മ്പ​തി​ട​ത്തും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യും വ​ർ​ക്ക​ല എം​എ​ൽ​എ​യു​മാ​യ വി.​ജോ​യ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​യു​ണ്ടാ​കും.

 

 

Kerala

ല​ഹ​രി​ക്കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ൽ അ​ര​ക്കി​ലോ എം​ഡി​എം​എ

വ​ര്‍​ക്ക​ല: വ​ർ​ക്ക​ല​യി​ൽ എം​ഡി​എം​എ പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 500ഗ്രാം ​എം​ഡി​എം​എ കൂ​ടി ക​ണ്ടെ​ത്തി. വാ​ഹ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം സ്വ​ദേ​ശി ഷേ​ക്ക് അ​ഹ​മ്മ​ദ്, മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി ഷാ​ഫി എ​ന്നി​വ​രെ ജ​നു​വ​രി 22ന് ​പു​ല​ർ​ച്ചെ ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

ഡ​ൽ​ഹി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ ക്രി​സ്റ്റ കാ​റി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളെ പ​ള്ളി​ക്ക​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി ശേ​ഖ​ര​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. മെ​ക്കാ​നി​ക്കി​നെ എ​ത്തി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ്യൂ​സി​ക് സി​സ്റ്റ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച 500ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

Kerala

​വര്‍​ക്ക​ല​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

അ​ഞ്ചു​തെ​ങ്ങ് നെ​ടു​ങ്ങ​ണ്ട ന​ളി​നി ഭ​വ​നി​ല്‍ ഋ​ഷി​ക​യെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ട​ക്കാ​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ൻ​ണ്ട​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഋ​ഷി​ക.

വ​ര്‍​ക്ക​ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

Kerala

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: 93ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. രാ​വി​ലെ 7.30ന് ​ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ധ​ർ​മ്മ​പ​താ​ക ഉ​യ​ർ​ത്തും. സ​മ്മേ​ള​നം ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, മ​ന്ത്രി എം.​ബി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കും. ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് തീ​ർ​ഥാ​ട​നം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

Kerala

വ​ർ​ക്ക​ല​യി​ൽ വ​ന്ദേ​ഭാ​ര​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യ്ക്ക് സ​മീ​പം അ​ക​ത്തു​മു​റി​യി​ൽ വ​ന്ദേ​ഭാ​ര​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഡ്രൈ​വ​ർ മ​ദ്യ​ല​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

അ​ക​ത്തു​മു​റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ൽ നി​ന്നും വാ​ഹ​നം ഓ​ടി​ച്ച് പ്ലാ​റ്റ്ഫോ​മി​ൽ ക​യ​റ്റാ​ൻ ക​ഴി​യു​ന്ന​താ​ണ്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഇ​ത്ത​ര​ത്തി​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റ്റി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ട്രെ​യി​ൻ വ​രു​ന്പോ​ൾ വാ​ഹ​നം റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ട് പ്ര​തി ഇ​റ​ങ്ങി ഓ​ടി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​യാ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ ട്രാ​ക്കി​ൽ ക​ണ്ട ലോ​ക്കോ പൈ​ല​റ്റ് ഉ​ട​ൻ വേ​ഗം കു​റ​ച്ചു. ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന്
ഓ​ട്ടോ​യു​മാ​യി ട്രെ​യി​ൻ അ​ൽ​പ ദൂ​രം മു​ന്നോ​ട്ട് നീ​ങ്ങി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ട്രെ​യി​ൻ പി​ടി​ച്ചി​ട്ടി​രു​ന്നു.

Kerala

93-ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം; ഡി​സം​ബ​ർ 31ന് ​ര​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ പ്രാ​ദേ​ശി​ക അ​വ​ധി  

തി​രു​വ​ന​ന്ത​പു​രം: 93-ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31ന് ​ര​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചി​റ​യി​ൻ​കീ​ഴ്, വ​ർ​ക്ക​ല താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ൻ നി​ശ്ച​യ പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ഒ​ന്നു വ​രെ​യാ​ണ് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​നം.

 

Kerala

വ​ർ​ക്ക​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ  

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി ഏ​ല​പ്പാ​റ സ്വ​ദേ​ശി ജി​ജോ, വ​ർ​ക്ക​ല സ്വ​ദേ​ശി ബി​ജി​ത്ത്, നെ​യ്യാ​ർ​ഡാം സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ർ​ക്ക​ല സ്കൈ ​ലാ​ർ​ക് റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. ഇ​ന്ന് പു​ല​ർ​ച്ചെ മേ​ൽ​വെ​ട്ടൂ​ർ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. മേ​ൽ​വെ​ട്ടൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​തി​ക​ൾ യാ​ത്ര​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പ്ര​തി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സു​ജി​ത്ത് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ചെ​വി​ക്കും ക​വി​ളെ​ല്ലി​നും പ​രി​ക്കേ​റ്റ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​തി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോം വ​ലി​ച്ചു കീ​റു​ക​യും, ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Kerala

വ​ർ​ക്ക​ല ക്ലി​ഫി​ലെ റി​സോ​ർ​ട്ടി​ൽ വ​ൻ തീ​പി​ടി​ത്തം; മു​റി​ക​ളി​ലു​ണ്ടാ​യി​രു​ന്നവ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു  

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ക്ലി​ഫി​ൽ വ​ൻ തീ​പി​ടു​ത്തം. നോ​ര്‍​ത്ത് ക്ലി​ഫി​ലെ റി​സോ​ര്‍​ട്ടി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ റി​സോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

നോ​ര്‍​ത്ത് ക്ലി​ഫി​ലെ ക​ല​യി​ല റി​സോ​ര്‍​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റൂ​മി​ൽ വാ​ട​ക്ക് താ​മ​സി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Kerala

വ​ര്‍​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ പാ​പ​നാ​ശം തീ​ര​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് അ​വ​ർ ത​ന്നെ മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ടൂ​റി​സം പോ​ലീ​സ് എ​ത്തി വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലും അ​യി​രൂ​ർ സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചു. ഈ ​ര​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റും.

Kerala

വ​ർ​ക്ക​ല​യി​ൽ യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട സം​ഭ​വം: ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വി​ശ​ദീ​ക​രി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ല്‍ നി​ന്ന് അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. നി​ല​വി​ൽ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ശ്രീ​ക്കു​ട്ടി.

അ​തേ​സ​മ‍​യം ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കാ​ത്ത​തി​നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തീ​ക്ഷ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ര​ണ്ട് ദി​വ​സം ഇ​തേ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ പ​തി​യെ മെ​ച്ച​പ്പെ​ടു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് കൈ​കാ​ലു​ക​ള്‍ അ​ന​ക്കാ​ന്‍ ശ്ര​മി​ച്ചു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​ച്ചോ​റ് ഇ​ള​കി മ​റി​ഞ്ഞു​ള്ള ആ​ക്സോ​ണ​ല്‍ ഇ​ന്‍​ജു​റി​യു​ണ്ടാ​യെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

 

 

Latest News

Corehub Up