x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു


Published: April 23, 2026 08:33 PM IST | Updated: April 23, 2026 08:33 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഷം​ന​യ്ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. വീ​ട്ടി​ലെ കി​ണ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്.

കാ​ലി​ന്‍റെ ര​ണ്ട് സ്ഥ​ല​ത്താ​യി പാ​മ്പു​ക​ടി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷം​ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം പോ​ത്ത​ന്‍​കോ​ട് വി​ദ്യാ​ര്‍​ഥി​നി​യെ പാ​മ്പു​ക​ടി​ച്ചു.

വേ​ങ്ങോ​ട് സ്വ​ദേ​ശി​നി ദു​ര്‍​ഗ(18)​യെ ആ​ണ് പാ​മ്പു​ക​ടി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര്‍​ഗ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. പെ​ണ്‍​കു​ട്ടി നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

Tags : varkala snake bite trivandrum

Recent News

Corehub Up