x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്യ​വീ​ർ സെ​വാ​ഗ് ത​ക​ർ​ത്ത​ടി​ച്ചു; യു​എ​ഇ​ക്ക് 310 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

സ്പോർട്സ് ഡെസ്ക്
Published: November 10, 2026 02:37 PM IST | Updated: November 10, 2026 02:40 PM IST

അ​ണ്ട​ർ19 ഏ​ഷ്യാ ക​പ്പി​ൽ യു​എ​ഇ​ക്കെ​തി​രെ സെ​ഞ്ചു​റി നേ​ടി​യ ആ​ര്യ​വീ​ർ സെ​വാ​ഗ്.

അ​ൽ അ​മ​റാ​ത്ത്: അ​ണ്ട​ർ19 ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ യു​എ​ഇ​ക്ക് 310 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 309 റ​ൺ​സെ​ടു​ത്തു. ഇ​തി​ഹാ​സ താ​രം വി​രേ​ന്ദ​ർ സെ​വാ​ഗി​ന്‍റെ മ​ക​ൻ ആ​ര്യ​വീ​ർ സെ​വാ​ഗി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്.

168 പ​ന്തി​ൽ 17 ഫോ​റു​ക​ളും ഏ​ഴ് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടെ 160 റ​ൺ​സാ​ണ് ആ​ര്യ​വീ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. വി.​കെ.​വി​നീ​തും മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​ന​വു​മാ​യി ആ​ര്യ​വീ​റി​ന് പി​ന്തു​ണ ന​ൽ​കി. 69 പ​ന്തി​ൽ 67 റ​ൺ​സെ​ടു​ത്ത വി​നീ​തും ആ​ര്യ​വീ​റും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 193 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. അ​തേ​സ​മ​യം രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ മ​ക​ൻ അ​ൻ​വ​യ് ദ്രാ​വി​ഡി​ന് ബാ​റ്റി​ങ്ങി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. 

12 റ​ൺ​സെ​ടു​ത്താ​ണ് താ​രം പു​റ​ത്താ​യ​ത്. യു​എ​ഇ​ക്കാ​യി ന​സീം ഖാ​ൻ  നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നോ‌​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് സെ​മി​ഫൈ​ന​ൽ പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്താ​ൻ ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. 

Tags : AsiaCup Under19 Cricket India Uae AryavirSehwag Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up