Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AsiaCup

ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ടം ഇ​ന്ത്യ​യ്ക്ക്: ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ 72 റ​ൺ​സി​ന് ത​ക​ർ​ത്തു

ദു​ബാ​യ്: വ​നി​താ ഏ​ഷ്യ​ൻ ക​പ്പ് ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ 72 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി.  ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ 183/5 എ​ന്ന ശ​ക്ത​മാ​യ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 129 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ സ്മൃ​തി മ​ന്ദാ​ന​യും (35 പ​ന്തി​ൽ 59) ഷ​ഫാ​ലി വ​ർ​മ​യു​മാ​ണ് (39 പ​ന്തി​ൽ 68) ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. 

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ശ്രീ ​ച​ര​ണി​യും 3 വി​ക്ക​റ്റ് നേ​ടി​യ ദീ​പ്തി ശ​ർ​മ​യും ചേ​ർ​ന്നാ​ണ് ശ്രീ​ല​ങ്ക​യെ 111 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​ക്കി​യ​ത്. 2024-ലെ ​ഫൈ​ന​ലി​ലേ​റ്റ തോ​ൽ​വി​ക്ക് പ​ക​രം വീ​ട്ടി​യാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ​ത്.  

Sports

ആ​ഘോ​ഷം അ​തി​രു​വി​ട്ടു; ഫാ​ത്തി​മ സ​ന​യ്ക്ക് 'പ​ണി​കി​ട്ടി'

ദു​ബാ​യി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ വ​നി​താ ഏ​ഷ്യാ ക​പ്പ് മ​ത്സ​ര​ത്തി​നി​ടെ ന​ട​ത്തി​യ ആ​ഘോ​ഷ​പ്ര​ക​ട​നം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ പാ​ക് ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യ്‌​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഐ​സി​സി. മ​ത്സ​ര​ത്തി​നി​ടെ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ പു​റ​ത്താ​യ​പ്പോ​ൾ ഡ​ഗ്‌​ഔ​ട്ടി​ലേ​ക്ക് കൈ​ചൂ​ണ്ടി ക​യ​റി പോ​കാ​ൻ ആം​ഗ്യം കാ​ണി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ഐ​സി​സി പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.5 പ്ര​കാ​രം ഫാ​ത്തി​മ സ​ന​യ്ക്ക് മ​ത്സ​ര​ഫീ​സി​ന്‍റെ പ​ത്തു ശ​ത​മാ​നം പി​ഴ​യും ഒ​രു ഡി​മെ​റി​റ്റ് പോ​യി​ന്‍റും ചു​മ​ത്തി. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പു​റ​ത്താ​കു​ന്ന ബാ​റ്റ​റോ​ട് പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ക്കു​ക​ളോ ആം​ഗ്യ​ങ്ങ​ളോ ന​ട​ത്തു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ വെ​റും 55 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ സാ​ദി​യ ഇ​ക്ബാ​ലി​ന്‍റെ ആ​ദ്യ പ​ന്തി​ൽ ത​ന്നെ സി​ക്സ​ർ പ​റ​ത്തി​യാ​ണ് ഷെ​ഫാ​ലി ഇ​ന്ത്യ​യു​ടെ ചേ​സി​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. 12 റ​ൺ​സെ​ടു​ത്ത ഷെ​ഫാ​ലി​യെ പു​റ​ത്താ​ക്കി​യ​പ്പോ​ൾ ഫാ​ത്തി​മ സ​ന വ​ലി​യ ആ​ഘോ​ഷ​പ്ര​ക​ട​നം ന​ട​ത്തി. ക്യാ​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഷെ​ഫാ​ലി​യോ​ട് ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങാ​ൻ കൈ​കൊ​ണ്ട് ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഫാ​ത്തി​മ​യു​ടെ ആം​ഗ്യം അ​വ​ഗ​ണി​ച്ച് ഷെ​ഫാ​ലി ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഫാ​ത്തി​മ സ​ന​യ്ക്ക് ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഡി​മെ​റി​റ്റ് പോ​യി​ന്‍റാ​ണി​ത്. 2025ൽ ​അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ട​യി​ലും മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ പാ​ക് ക്യാ​പ്റ്റ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Sports

വ​​നി​​ത ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി20: പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം

ദുബായ്: പാ​​ക്കി​​സ്ഥാ​​ന് നാ​​ണം​​കെ​​ട്ട തോ​​ൽ​​വി സ​​മ്മാ​​നി​​ച്ച് ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘം.

വ​​നി​​ത ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​നെ വെ​​റും 55 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​ക്കി​​യ ഇ​​ന്ത്യ 8.4 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യം ക​​ണ്ടു.

68 പ​​ന്തു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ ഏ​​ഴ് വി​​ക്ക​​റ്റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​മാ​​ണ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ- 18.1 ഓ​​വ​​റി​​ൽ 55. ഇ​​ന്ത്യ- 8.4 ഓ​​വ​​റി​​ൽ 57/3.

അ​​തേ​​സ​​മ​​യം ട്വ​​ന്‍റി20 ച​​രി​​ത്ര​​ത്തി​​ലെ ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​റി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്കു​​മു​​ന്നി​​ൽ വീ​​ണ​​ത്.

ശ്രീ​​ച​​ര​​ണി​​യും പ്രേ​​മ റാ​​വ​​ത്തും മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ​​പ്പോ​​ൾ ദീ​​പ്തി ശ​​ർ​​മ ര​​ണ്ട് വി​​ക്ക​​റ്റ് നേ​​ടി. പാ​​ക്കി​​സ്ഥാ​​ൻ ബാ​​റ്റ​​ർ​​മാ​​രി​​ൽ ഓ​​പ്പ​​ണ​​ർ​​മാ​​ർ മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം ക​​ട​​ന്ന​​ത്.

 

Sports

ഏ​​ഷ്യ ക​​പ്പ് വ​​നി​​ത ട്വ​​ന്‍റി 20: ഇ​​ന്ത്യ x​​പാ​​ക് പോ​​രാ​​ട്ടം

ദു​​ബാ​​യി: ഏ​​ഷ്യ ക​​പ്പ് വ​​നി​​ത ട്വ​​ന്‍റി 20 ക്രി​​ക്ക​​റ്റി​​ൽ സെ​​മി ഫൈ​​ന​​ൽ ഉ​​റ​​പ്പാ​​ക്കി​​ക്ക​​ഴി​​ഞ്ഞ ഇ​​ന്ത്യ ഇ​​ന്ന് പാ​​ക്കി​​സ്ഥാ​​നെ നേ​​രി​​ടും. രാ​​ത്രി എ​​ട്ടി​​നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ഗ്രൂ​​പ്പ് എ​​യി​​ൽ ആ​​ദ്യ ര​​ണ്ടു ക​​ളി​​യും ജ​​യി​​ച്ച ഇ​​ന്ത്യ​​യു​​ടെ ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​ണ്.

താ​​യ്‌ലൻ​​ഡി​​നെ​​തി​​രേ ജ​​യി​​ച്ച പാ​​ക്കി​​സ്ഥാ​​ൻ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ച​​ത്. ഇ​​ന്ന് പാ​​ക്കി​​സ്ഥാ​​ന് ജ​​യി​​ക്കാ​​നാ​​യാ​​ൽ ഹോം​​ങ്കോ​​ഗി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നുമു​​ന്പ് ത​​ന്നെ സെ​​മി ഉ​​റ​​പ്പി​​ക്കാം.

ബാറ്റിംഗ് ആഴം പരീക്ഷിക്കപ്പെടും

ഇ​​രു ടീ​​മി​​ന്‍റെ​​യും ബാ​​റ്റിം​​ഗി​​ലെ ക​​രു​​ത്താ​​ണ് ഇ​​ന്ന് ശ്ര​​ദ്ധേ​​യ​​മാ​​കു​​ക. ക​​ഴി​​ഞ്ഞ ക​​ളി​​ക​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ടോ​​ട്ട​​ലി​​ന് അ​​ടു​​ത്തെ​​ത്താ​​ൻ പോ​​ലും എ​​തി​​രാ​​ളി​​ക​​ൾ​​ക്കാ​​യി​​ല്ല. ടോ​​പ് ഓ​​ർഡ​​ർ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്പോ​​ൾ മ​​ധ്യ​​നി​​ര ബാ​​റ്റ​​ർ​​മാ​​രു​​ടെ പ്ര​​ക​​ട​​നം ഇ​​ന്ത്യ​​യെ വി​​ഷ​​മി​​പ്പി​​ക്കു​​ന്നു.

താ​​യ്‌ലൻ​​ഡി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ഓ​​പ്പ​​ണ​​ർ​​മാ​​രു​​ടെ ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​ന​​ത്തി​​നു​​ശേ​​ഷം 46 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്പോ​​ഴേക്കും എ​​ട്ടു വി​​ക്ക​​റ്റു​​ക​​ളാ​​ണ് ഇ​​ന്ത്യ​​ക്കു ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഹോ​​ങ്കോം​​ഗി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​രം സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ ഷോ​​യാ​​യി മാ​​റി.

സ്മൃ​​തി സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ സ്കോ​​ർ ഉ​​യ​​ർ​​ന്നു. എ​​ന്നാ​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നു മു​​ത​​ൽ ഏ​​ഴു വ​​രെ​​യു​​ള്ള ബാ​​റ്റ​​ർ​​മാ​​രു​​ടെ സം​​ഭാ​​വ​​ന വെ​​റും 34 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു. സ്മൃ​​തി​​ക്കൊ​​പ്പം ഓ​​പ്പ​​ണിം​​ഗി​​ലെ ഷ​​ഫാ​​ലി വ​​ർ​​മ​​യും ഫോ​​മി​​ലാ​​ണ്.

താ​​യ്‌ലൻ​​ഡി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​റ്റ​​ർ​​മാ​​ർ പ​​രാ​​ജ​​യ​​പ്പോ​​ൾ ബൗ​​ള​​ർ​​മാ​​ർ തി​​ള​​ങ്ങി​​യാ​​ണ് ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

Sports

ഏ​​ഷ്യാ ക​​പ്പ് : ഇ​​ന്ത്യ x തായ്‌ലന്‍ഡ് മ​​ത്സ​​രം രാ​​ത്രി 8.00ന്

​​ദു​​ബാ​​യ്: ഏ​​ഷ്യാ ക​​പ്പ് വ​​നി​​താ ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ ഇ​​ന്ന് കി​​രീ​​ട പ്ര​​തീ​​ക്ഷ​​യി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. ഗ്രൂ​​പ്പ് എ​​യി​​ൽ തായ്‌ലന്‍ഡാ​​ണ് എ​​തി​​രാ​​ളി.

പ്ര​​തീ​​ക്ഷ​​ x ആ​​ശ​​ങ്ക​​:

ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശാ​​ബ്ദ​​ത്തി​​നി​​ടെ വ​​നി​​താ ട്വ​​ന്‍റി20 ഏ​​ഷ്യാ ക​​പ്പി​​ൽ ഏ​​റ്റ​​വും ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യ ടീ​​മാ​​ണ് ഇ​​ന്ത്യ. 2016-17 മു​​ത​​ൽ ന​​ട​​ന്ന അ​​ഞ്ച് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ മൂ​​ന്നി​​ലും കി​​രീ​​ടം ചൂ​​ടി. എ​​ന്നാ​​ൽ നി​​ല​​വി​​ലെ പ്ര​​ക​​ട​​നം ആ​​ത്മ​​വി​​ശ്വാ​​സ​​ത്തേ​​ക്കാ​​ൾ ആ​​ശ​​ങ്ക​​ക​​ളാ​​ണ് ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

ഈ ​​വ​​ർ​​ഷം ക​​ളി​​ച്ച 16 ട്വ​​ന്‍റി20 അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​ന്പ​​തി​​ലും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ക്കെ​​തി​​രേ​​യു​​ണ്ടാ​​യ തോ​​ൽ​​വി ടീ​​മി​​നെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ പു​​റ​​ത്താ​​ക്കു​​ക​​യും ചെ​​യ്തു.

ചാ​​മ്പ്യന്മാർ:

മി​​ക​​ച്ച താ​​ര​​ങ്ങ​​ളു​​ടെ സം​​ഘ​​മാ​​ണ് ഇ​​ന്ത്യ. ബാ​​റ്റിം​​ഗി​​ൽ മ​​റ്റ് ടീ​​മു​​ക​​ൾ​​ക്ക് വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തു​​ന്ന താ​​ര​​സ​​ന്പ​​ത്ത്. ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ, സ്മൃ​​തി മ​​ന്ദാ​​ന, ഷ​​ഫാ​​ലി വ​​ർ​​മ, ഓ​​ൾ​​റൗ​​ണ്ട് മി​​ക​​വി​​ൽ ദീ​​പ്തി ശ​​ർ​​മ, ഫി​​നീ​​ഷ​​റാ​​യി റി​​ച്ച ഘോ​​ഷ്. ഏ​​ത് സ്കോ​​റും പി​​ന്തു​​ട​​രാ​​ൻ ആ​​ത്മ​​വി​​ശ്വാ​​സം. എ​​ത്ര അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യ ബൗ​​ള​​ർ​​മാ​​രെ​​യും അ​​നാ​​യാ​​സം നേ​​രി​​ടാ​​ൻ മി​​ക​​വു​​ള്ള​​വ​​ർ.

ഏ​​ഷ്യാ ക​​പ്പി​​ൽ നി​​ന്നും ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ നി​​ന്നും വി​​ശ്വ​​സ്ത​​യാ​​യ ബാ​​റ്റ​​ർ ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് പു​​റ​​ത്താ​​യ​​ത് ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്. പ​​ക​​രം പ്ര​​തി​​ക റാ​​വ​​ലി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും മി​​ഡി​​ൽ ഓ​​ർ​​ഡ​​റി​​ൽ ഇ​​ന്ത്യ പ​​രീ​​ക്ഷി​​ക്ക​​പ്പെ​​ടും.

ബാഡ്‌ ബൗ​​ളിം​​ഗ്:

അ​​തേ​​സ​​മ​​യം, ബൗ​​ളിം​​ഗി​​ൽ സു​​ഖ​​ക​​ര​​മ​​ല്ല നീ​​ല​​പ്പ​​ട​​യു​​ടെ പ്ര​​ക​​ട​​നം. മി​​ക​​ച്ച ബൗ​​ള​​ർ​​മാ​​ർ പ​​ല​​രു​​ണ്ട്. ബൗ​​ള​​ർ​​മാ​​രു​​ടെ സ്ഥി​​ര​​ത​​യി​​ല്ലാ​​ഴ്മ​​യാ​​ണ് ഇ​​ന്ത്യ​​യെ വ​​ല​​യ്ക്കു​​ന്ന​​ത്.
സ്പി​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത് ഓ​​ൾ​​റൗ​​ണ്ട​​ർ ദീ​​പ്തി ശ​​ർ​​മ​​യാ​​ണ്. ശ്രീ ​​ച​​ര​​ണി, രാ​​ധ യാ​​ദ​​വ്, പ്രേ​​മ റാ​​വ​​ത്ത് എ​​ന്നി​​വ​​രും ക​​രു​​ത്താ​​കും.
രേ​​ണു​​ക സിം​​ഗ് ഠാ​​ക്കൂ​​റി​​നൊ​​പ്പം ക്രാ​​ന്തി ഗൗ​​ഡ്, അ​​രു​​ന്ധ​​തി റെ​​ഡ്ഡി, ന​​ന്ദ​​നി ശ​​ർ​​മ എ​​ന്നി​​വ​​ർ പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന് ചു​​ക്കാ​​ൻ പി​​ടി​​ക്കും.

തായ്‌ലന്‍ഡ്:

ഹോ​​ങ്കോം​​ഗി​​നെ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ നേ​​ടി​​യ വി​​ജ​​യം തായ്‌ലന്‍ഡി​​ന് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രും. ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 120 റ​​ണ്‍​സ് സ്കോ​​ർ മാ​​ത്ര​​മാ​​ണ് തായ്‌ലന്‍ഡി​​ന് നേ​​ടാ​​നാ​​യ​​തെ​​ങ്കി​​ലും മി​​ക​​ച്ച ബൗ​​ളിം​​ഗി​​ലൂ​​ടെ​​ഹോ​​ങ്കോം​​ഗി​​നെ ഏഴ് വിക്കറ്റി​​ന് 114 റ​​ണ്‍​സി​​ൽ ഒ​​തു​​ക്കാ​​ൻ അ​​വ​​ർ​​ക്ക് സാ​​ധി​​ച്ചു.

ഗ്രൂ​​പ്പ് എ​​:

തായ്‌ലന്‍ഡ്, ഹോ​​ങ്കോം​​ഗ്, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് ഇ​​ന്ത്യ മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ ആകെ എ​​ട്ട് ടീം. വ​​നി​​താ ട്വ​​ന്‍റി20 ഏ​​ഷ്യാ ക​​പ്പി​​നു​​ശേ​​ഷം ഒ​​ക്ടോ​​ബ​​റി​​ൽ ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ മ​​ത്സ​​രി​​ക്കും.

Sports

ജെ​മീ​മ പു​റ​ത്ത്

മും​ബൈ: എ​സി​സി വ​നി​താ ഏ​ഷ്യ ക​പ്പ്, ഏ​ഷ്യ​ന്‍ ഗെ​യിം​സ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍​നി​ന്നു ജെ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്ത്.

ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ദ ​ഹ​ണ്‍​ഡ്ര​ഡ് പോ​രാ​ട്ട​ത്തി​നി​ടെ പ​രി​ക്കേ​റ്റ​താ​ണ് ജെ​മീ​മ​യ്ക്കു വി​ന​യാ​യ​ത്. ബം​ഗ​ളൂ​രു​വി​ലെ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ച​ര​ണ​ത്തി​ലാ​ണ് ജെ​മീ​മ. ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20​യി​ല്‍ ജെ​മീ​മ​യ്ക്കു പ​ക​രം പ്ര​തി​ക റാ​വ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ എ​ത്തി.

ഈ ​മാ​സം 30ന് ​താ​യ്‌​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ഹോ​ങ്കോം​ഗ്, പാ​ക്കി​സ്ഥാ​ന്‍ ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​ക്കും താ​യ്‌​ല​ന്‍​ഡി​നും ഒ​പ്പ​മു​ള്ള​ത്.

Sports

ഫി​ബ അ​ണ്ട​ര്‍ 18 ഏ​ഷ്യ ക​പ്പ്: കേ​ര​ള​ത്തി​ല്‍നി​ന്ന് നാ​ലു പേ​ര്‍

കോ​ട്ട​യം: ഫി​ബ അ​ണ്ട​ര്‍-18 ഏ​ഷ്യ ക​പ്പ് 2026 ടൂ​ര്‍​ണ​മെ​ന്‍റി​നാ​യി കേ​ര​ള​ത്തി​ല്‍​നി​ന്ന് ഒ​രു മു​ഖ്യ പ​രി​ശീ​ല​ക​നെ​യും മൂ​ന്നു സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും അ​ന്താ​രാ​ഷ്‌​ട്ര ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ 23 വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്. കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍, ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് പ​രി​ശീ​ല​ക​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി കെ. ​വി​പി​ന്‍, തൊ​ടു​പു​ഴ സ്വ​ദേ​ശി ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​തു​ല്‍ കൃ​ഷ്ണ​ന്‍, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി വി​ശാ​ല്‍ ര​വി എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ്രി​ന്‍​സ് കെ. ​മ​റ്റം മാ​ച്ച് ക​മ്മീ​ഷ​ണ​റാ​യും അ​തു​ല്‍ കൃ​ഷ്ണ​ന്‍ ടേ​ബി​ള്‍ ഒ​ഫീ​ഷേ​റ്റിം​ഗായും വി​ശാ​ല്‍ ര​വി ഡാ​റ്റ സ്റ്റാ​റ്റി​സ്റ്റീ​ഷ​നാ​യു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. ഏ​ഷ്യ-​ഓ​ഷ്യാ​നി​യ മേ​ഖ​ല​യി​ലെ 16 ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഇ​ന്ത്യ​ക്കൊ​പ്പം കൊ​റി​യ, ജ​പ്പാ​ന്‍, ക​സാ​ഖി​സ്ഥാ​ന്‍ ടീ​മു​ക​ളാ​ണു​ള്ള​ത്.

Sports

അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പ്; ആ​യു​ഷ് മാ​ത്രെ ഇ​ന്ത്യ​യെ ന​യി​ക്കും

മും​ബൈ: അ​ണ്ട​ർ19 ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 12നു ​ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള പ​തി​ന​ഞ്ച് അം​ഗ ടീ​മി​നെ ആ​യു​ഷ് മാ​ത്രെ ന​യി​ക്കും. പ​തി​നാ​ലു​കാ​ര​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ലു​ണ്ട്.

വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ഇ​ത്ത​വ​ണ ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ലാ​ണ് ഏ​ഷ്യാ​ക​പ്പ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രു ഗ്രൂ​പ്പി​ലാ​ണ്. ഇ​രു ടീ​മു​ക​ൾ​ക്കും പു​റ​മെ യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചു​വ​രു​ന്ന ര​ണ്ടു ടീ​മു​ക​ൾ കൂ​ടി ഗ്രൂ​പ്പ് എ​യി​ലു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ല​ദേ​ശ് ടീ​മു​ക​ൾ​ക്ക് പു​റ​മെ യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചെ​ത്തു​ന്ന ഒ​രു ടീം ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഗ്രൂ​പ്പ് ബി. 12​ന് യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചെ​ത്തു​ന്ന ടീ​മു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 14നാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ടം.

ഇ​ന്ത്യ​ൻ ടീം: ​ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര (വൈ​സ് ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, അ​ഭി​ഗ്യാ​ൻ കു​ൻ​ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ഹ​ർ​വ​ൻ​ഷ് സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), യു​വ​രാ​ജ് ഗോ​ഹി​ൽ, ക​നി​ഷ്‌​ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ എ. ​പ​ട്ടേ​ൽ, ന​മ​ൻ പു​ഷ്‌​പ​ക്, ഡി.​ദീ​പേ​ഷ്, ഹെ​നി​ൽ പ​ട്ടേ​ൽ, കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഉ​ദ്ധ​വ് മോ​ഹ​ൻ, ആ​രോ​ൺ ജോ​ർ​ജ്.

 

 

Sports

സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ഇ​ന്ത്യ​യ്ക്ക് അ​ടി​തെ​റ്റി; ബം​ഗ്ലാ​ദേ​ശ് ഫൈ​ന​ലി​ൽ

ദോ​ഹ: റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ എ​യെ ത​ക​ർ​ത്ത് ബം​ഗ്ലാ​ദേ​ശ് എ ​ഫൈ​ന​ലി​ല്‍. അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ ഓ​വ​റി​ലാ​ണ് ഇ​ന്ത്യ വീ​ണ​ത്. സൂ​പ്പ​ർ ഓ​വ​റി​ൽ ഇ​ന്ത്യ​ക്കാ​യി ആ​ദ്യ പ​ന്ത് നേ​രി​ട്ട ജി​തേ​ഷ് ശ​ര്‍​മ ബൗ​ള്‍​ഡാ​യി.

തൊ​ട്ട​ടു​ത്ത പ​ന്തി​ല്‍ അ​ഷു​തോ​ഷ് ശ​ര്‍​മ​യും പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​ക്ക് സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ റ​ണ്‍​സൊ​ന്നും നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. ഒ​രു റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ബം​ഗ്ലാ ക​ടു​വ​ക​ളെ ഇ​ന്ത്യ​ൻ കൗ​മാ​ര നി​ര വി​റ​പ്പി​ച്ചു.

സു​യ​ഷ് ശ​ര്‍​മ​യു​ടെ ആ​ദ്യ പ​ന്ത് കൂ​റ്റ​ൻ അ​ടി​ക്ക് ശ്ര​മി​ച്ച യാ​സി​ര്‍ അ​ലി​യെ ലോം​ഗ് ഓ​ണി​ല്‍ ര​മ​ണ്‍​ദീ​പ് സിം​ഗ് കൈ​യി​ലൊ​തു​ക്കി. എ​ന്നാ​ല്‍ അ​ടു​ത്ത പ​ന്ത് വൈ​ഡാ​യ​തോ​ടെ ബം​ഗ്ലോ​ദേ​ശ് ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 194 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ഹ​ബീ​ബു​ര്‍ റ​ഹ്മാ​ന്‍ സോ​ഹ​ന്റെ (65) ഇ​ന്നിം​ഗ്‌​സാ​ണ് ബം​ഗ്ലാ​ദേ​ശി​നെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​യും ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇ​ത്ര​യും റ​ണ്‍​സ് നേ​ടി. 44 റ​ണ്‍​സ് നേ​ടി​യ പ്രി​യാ​ന്‍​ഷ് ആ​ര്യ​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക– പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ലെ എ​തി​രാ​ളി​ക​ളെ ബം​ഗ്ല​ദേ​ശ് നേ​രി​ടും.

Sports

ഏ​ഷ്യ ക​പ്പ് കി​രീ​ടം ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ന്‍ വ​ഴി​യൊ​രു​ങ്ങു​ന്നു; നി​ര്‍​ണാ​യ​ക നീ​ക്ക​വു​മാ​യി ബി​സി​സി​ഐ

ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് കി​രീ​ടം ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ന്‍ വ​ഴി​യൊ​രു​ങ്ങു​ന്നു. ദു​ബാ​യി​യി​ൽ ഐ​സി​സി ബോ​ർ​ഡ് യോ​ഗ​ത്തി​നി​ടെ ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മൊ​ഹ്സി​ന്‍ ന​ഖ്‌​വി​യു​മാ​യി ബി​സി​സി​ഐ സെ​ക്ര​ട്ട​റി ദേ​വ്ജി​ത് സൈ​ക്കി​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ട്രോ​ഫി കൈ​മാ​റാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ ബി​സി​സി​ഐ​യും പി​സി​ബി​യും ആ​ലോ​ചി​ച്ച് പ​രി​ഹാ​രം കാ​ണു​മെ​ന്നും വി​ഷ​യ​ത്തി​ൽ ഐ​സി​സി ഇ​ട​പെ​ട​ൽ വേ​ണ്ടി​വ​രി​ല്ലെ​ന്നു സൈ​ക്കി​യ പ​റ​ഞ്ഞു. ത​ർ​ക്ക​പ​രി​ഹാ​ര​ത്തി​നു ഐ​സി​സി സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

ഐ​സി​സി സി​ഇ​ഒ സ​ന്‍​ജോ​ഗ് ഗു​പ്ത ഇ​ട​പെ​ട്ടാ​ണ് മൊ​ഹ്സി​ന്‍ ന​ഖ്‌​വി​യും ദേ​വ്ജി​ത് സൈ​ക്കി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

 

 

 

Sports

ഹാ​രി​സ് റൗ​ഫി​ന് വി​ല​ക്ക്; ഇ​ന്ത്യ - പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ശി​ക്ഷ വി​ധി​ച്ച് ഐ​സി​സി

ദു​ബാ​യി: ഏ​ഷ്യാ​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ത്യ - പാ​ക് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്ക് ശി​ക്ഷ വി​ധി​ച്ച് ഐ​സി​സി. സെ​പ്റ്റം​ബ​ര്‍ 14, 21, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ലാ​ണ് ഐ​സി​സി ന​ട​പ​ടി​യെ​ടു​ത്ത​ത്.

ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​ന്‍ താ​രം ഹാ​രി​സ് റൗ​ഫി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് മാ​ച്ച് ഫീ​യു​ടെ 30 ശ​ത​മാ​നം പി​ഴ​യാ​യി ന​ല്‍​ക​ണം. കൂ​ടാ​തെ ര​ണ്ട് ഡീ​മെ​റി​റ്റ് പോ​യി​ന്‍റും ചു​മ​ത്തി. ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ജ​സ്പ്രിത് ബും​റ​യ്ക്ക് ഒ​രു ഡി​മെ​റി​റ്റ് പോ​യി​ന്‍റും ല​ഭി​ച്ചു.

ദു​ബാ​യി​ല്‍ ന​ട​ന്ന സൂ​പ്പ​ര്‍ ഫോ​ർ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ അ​ര്‍​ധ ശ​ത​കം നേ​ടി​യ​തി​ന് ശേ​ഷം വെ​ടി​യു​തി​ര്‍​ത്ത​ത് പോ​ലെ ആ​ക്ഷ​ന്‍ കാ​ണി​ച്ച​തി​ന് സാ​ഹി​ബ്സാ​ദ ഫ​ര്‍​ഹാ​ന്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റ് സ​ഹി​തം ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പും താ​ര​ത്തി​ന് ല​ഭി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​റ് യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​വെ​ച്ചി​ട്ടു​വെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ സൂ​ചി​പ്പി​ക്കാ​നാ​യി 6-0 എ​ന്ന് വി​ര​ലു​ക​ള്‍ കൊ​ണ്ട് കാ​ണി​ച്ചി​രു​ന്നു ഹാ​രി​സ് റൗ​ഫ്. ഇ​തി​നാ​ണ് പാ​ക് താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഫൈ​ന​ലി​ല്‍ റൗ​ഫി​നെ ബൗ​ള്‍​ഡാ​ക്കി​യ​ത് ബും​റ​യാ​യി​രു​ന്നു. പി​ന്നീ​ട് ബും​റ ന​ല്‍​കി​യ ഫ്ലൈ​റ്റ് സെ​ന്‍​ഡ് ഓ​ഫ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​നാ​ണ് ബും​റ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Sports

ഏ​ഷ്യാ ക​പ്പ് : ടോ​സ് ല​ങ്ക​യ്ക്ക് ; ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും

ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. പേ​സ​ര്‍ ജ​സ്പ്രി​ത് ബും​റ​യ്ക്കും, ഓ​ള്‍​റൗ​ണ്ട​ര്‍ ശി​വം ദു​ബെ​യ്ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചു.

ഹ​ര്‍​ഷി​ത് റാ​ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ര്‍ തി​രി​ച്ചെ​ത്തി. ഒ​രു മാ​റ്റ​വു​മാ​യി​ട്ടാ​ണ് ല​ങ്ക ഇ​റ​ങ്ങു​ന്ന​ത്. ചാ​മി​ക കു​ര​ണാ​ര​ത്‌​നെ​യ്ക്ക് പ​ക​ര​മാ​യി ജ​നി​ത് ലി​യാ​ന​ഗെ ടീ​മി​ലെ​ത്തി. ഫൈ​ന​ൽ മോ​ഹ​ങ്ങ​ൾ‌ നേ​ര​ത്തേ അ​വ​സാ​നി​ച്ച ശ്രീ​ല​ങ്ക ആ​ശ്വാ​സ വി​ജ​യം തേ​ടി​യാ​ണ് ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്.

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ര്‍​മ, ശു​ഭ്മാ​ന്‍ ഗി​ല്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (ക്യാ​പ്റ്റ​ന്‍), തി​ല​ക് വ​ര്‍​മ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, ഹ​ര്‍​ഷി​ത് റാ​ണ, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ര്‍​ഷ്ദീ​പ് സിം​ഗ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി.

ശ്രീ​ല​ങ്ക: പ​തും നി​സ്സ​ങ്ക, കു​സ​ല്‍ മെ​ന്‍​ഡി​സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), കു​ശാ​ല്‍ പെ​രേ​ര, ച​രി​ത് അ​സ​ല​ങ്ക (ക്യാ​പ്റ്റ​ന്‍), കാ​മി​ന്ദു മെ​ന്‍​ഡി​സ്, ദ​സു​ന്‍ ഷ​ന​ക, വാ​നി​ന്ദു ഹ​സ​രം​ഗ, ജ​നി​ത് ലി​യാ​ന​ഗെ, ദു​ഷ്മ​ന്ത ച​മീ​ര, മ​ഹീ​ഷ് തീ​ക്ഷ​ണ, നു​വാ​ന്‍ തു​ഷാ​ര.

Sports

ഏ​ഷ്യാ ക​പ്പ്; ശ്രീ​ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച

അ​ബു​ദാ​ബി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​റി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ശ്രീ​ല​ങ്ക 82/6 എ​ന്ന ന​ല​യി​ൽ പ​ത​റു​ക​യാ​ണ്.

പാ​ക്കി​സ്ഥാ​നാ​യി ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും ഹു​സൈ​ൻ തലാ​ത്തും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ​ത്തി. ഈ ​മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍ ഏ​റെ​ക്കു​റെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് പു​റ​ത്താ​വും. ഇ​ന്ത്യ​ക്കെ​തി​രെ ക​ളി​ച്ച ടീ​മി​ല്‍ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഇ​റ​ങ്ങി​യ​ത്.

ടീം ​ശ്രീ​ല​ങ്ക: പ​തും നി​സ്സാ​ങ്ക, കു​സ​ല്‍ മെ​ന്‍​ഡി​സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), കു​സ​ല്‍ പെ​രേ​ര, ച​രി​ത് അ​സ​ല​ങ്ക (ക്യാ​പ്റ്റ​ന്‍), ദ​സു​ന്‍ ഷ​ന​ക, ക​മി​ന്ദു മെ​ന്‍​ഡി​സ്, ചാ​മി​ക ക​രു​ണ​ര​ത്നെ, വ​നി​ന്ദു ഹ​സ​രം​ഗ, മ​ഹീ​ഷ് തീ​ക്ഷ​ണ, ദു​ഷ്മ​ന്ത ച​മീ​ര, നു​വാ​ന്‍ തു​ഷാ​ര.

പാ​ക്കി​സ്ഥാ​ന്‍: സ​യിം അ​യൂ​ബ്, സാ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, ഫ​ഖ​ര്‍ സ​മാ​ന്‍, സ​ല്‍​മാ​ന്‍ ആ​ഘ (ക്യാ​പ്റ്റ​ന്‍), ഹു​സൈ​ന്‍ ത​ലാ​ത്, മു​ഹ​മ്മ​ദ് ഹാ​രി​സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), മു​ഹ​മ്മ​ദ് ന​വാ​സ്, ഫ​ഹീം അ​ഷ്‌​റ​ഫ്, ഷ​ഹീ​ന്‍ അ​ഫ്രീ​ദി, ഹാ​രി​സ് റൗ​ഫ്, അ​ബ്രാ​ര്‍ അ​ഹ​മ്മ​ദ്.

Sports

ഏ​ഷ്യാ​ ക​പ്പ് ; ഇ​ന്ത്യ​ക്ക് 172 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 171 റ​ൺ​സെ​ടു​ത്ത​ത്.

45 പ​ന്തി​ല്‍ 58 റ​ണ്‍​സെ​ടു​ത്ത ഫ​ര്‍​ഹാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ര്‍. സ​യ്യിം അ​യൂ​ബ് (21), ഫ​ഹീം അ​ഷ്റ​ഫ് (20), ക്യ​പ്റ്റ​ൻ സ​ല്‍​മാ​ൻ ആ​ഘ (17) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ​ക്ക് വേ​ണ്ടി ശി​വം ദു​ബെ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ കു​ല്‍​ദീ​പും ഹാ​ര്‍​ദ്ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നാ​ലോ​വ​ര്‍ എ​റി​ഞ്ഞ ബും​റ 45 റ​ണ്‍​സ് വ​ഴ​ങ്ങി​യെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല.

Sports

ഏ​ഷ്യ ക​പ്പ്; വാ​ർ​ത്താ സ​മ്മേ​ള​നം പാ​ക് ടീം ​റ​ദ്ദാ​ക്കി

ദു​ബാ​യി: ഏ​ഷ്യ ക​പ്പ് സൂ​പ്പ​ർ ഫോ​ര്‍ പോ​രാ​ട്ട​ത്തി​ന് മു​മ്പ് ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​നം പാ​ക്കി​സ്ഥാ​ന്‍ ടീം ​റ​ദ്ദാ​ക്കി. ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​മ്പ് ടീ​മി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മു​യ​ര്‍​ത്താ​ന്‍ മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റെ​യും പാ​ക് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഡോ. ​റ​ഹീ​ലാ​ണ് മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റാ​യി പാ​ക് ടീ​മി​നൊ​പ്പം ചേ​ര്‍​ന്ന​ത്. ഇ​ന്ത്യ​ക്കെ​തി​രാ​യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ലെ തോ​ല്‍​വി​യോ​ടെ പാ​ക്കി​സ്ഥാ​ന്‍ മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നേ​ര​ത്തെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രാ​യ തോ​ല്‍​വി​ക്കു​ശേ​ഷം യു​എ​ഇ​യെ നേ​രി​ടാ​നി​റ​ങ്ങും മു​മ്പും പാ​ക്കി​സ്ഥാ​ന്‍ അ​വ​സാ​ന നി​മി​ഷം വാ​ര്‍​ത്താ സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തി​നി​ടെ ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​ത്തി​നും ആ​ന്‍​ഡി പൈ​ക്രോ​ഫ്റ്റ് ത​ന്നെ​യാ​യി​രി​ക്കും മാ​ച്ച് റ​ഫ​റി​യെ​ന്ന് ഐ​സി​സി വ്യ​ക്ത​മാ​ക്കി.

പാ​കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ പ്ര​തി​ഷേ​ധം ത​ള്ളി​യാ​ണ് ഐ​സി​സി പൈ​ക്രോ​ഫ്റ്റി​നെ മാ​ച്ച് റ​ഫ​റി​യാ​യി നി​ല​നി​ര്‍​ത്തി​യ​ത്.

Latest News

Corehub Up