പ്രതീകാത്മക ചിത്രം
കൊല്ലം: കുളത്തൂപ്പുഴയിൽ മിനിലോറി വീടിന് മുന്നിലേയ്ക്ക് ഇടിച്ചു കയറി അപകടം. തമിഴ്നാട്ടിൽ നിന്ന് കിളിമാനൂരിലേക്ക് പച്ചക്കറിയുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
തെന്മലയ്ക്കു സമീപം കുളത്തൂപ്പുഴ സ്വദേശി റിനു തോമസിന്റെ വീട്ടിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്. വാഹനം ചുമരിലിടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
വളവിനോടു ചേർന്നാണ് റിനു തോമസിൻ്റെ വീട്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് ഇവർ പറയുന്നു. മുൻപും റിനു തോമസിന്റെ വീട്ടിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. ഈ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Mini lorry Accident crashes house Kulathupuzha Warning board