Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini Lorry

കു​ള​ത്തൂ​പ്പു​ഴ​യി​ൽ മി​നി​ലോ​റി വീ​ടി​ന് മു​ന്നി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ മി​നി​ലോ​റി വീ​ടി​ന് മു​ന്നി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് കി​ളി​മാ​നൂ​രി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന മി​നി ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തെ​ന്മ​ല​യ്ക്കു സ​മീ​പം കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി റി​നു തോ​മ​സി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് വ​ണ്ടി ഇ​ടി​ച്ചു ക​യ​റി​യ​ത്. വാ​ഹ​നം ചു​മ​രി​ലി​ടി​ച്ചു നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ടി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു.

വ​ള​വി​നോ​ടു ചേ​ർ​ന്നാ​ണ് റി​നു തോ​മ​സി​ൻ്റെ വീ​ട്. ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മു​ൻ​പും റി​നു തോ​മ​സി​ന്‍റെ വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ക​യ​റി​യി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്‌​ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

മ​ല​പ്പു​റ​ത്ത് മി​നി ലോ​റി ദേ​ഹ​ത്ത് ക​യ​റി ഉ​ട​മ മ​രി​ച്ചു

മ​ല​പ്പു​റം: മി​നി ലോ​റി ദേ​ഹ​ത്ത് ക​യ​റി ഉ​ട​മ മ​രി​ച്ചു. തോ​ണി​ക്കൈ സ്വ​ദേ​ശി ഷി​ജു (കു​ട്ട​ന്‍ 48) ആ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം എ​ട​ക്ക​ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. ഇ​റ​ക്ക​ത്തി​ൽ നി​ര്‍​ത്തി​യി​ട്ട സ്വ​ന്തം മി​നി ലോ​റി ഉ​രു​ണ്ട് വ​ന്ന് ദേ​ഹ​ത്ത് ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും ഷി​ജു ത​ന്നെ​യാ​ണ്.

വീ​ടി​ന് സ​മീ​പം ചെ​റി​യ ഇ​റ​ക്ക​ത്തി​ലു​ള​ള വ​ഴി​യി​ലാ​ണ് മി​നി ലോ​റി ഷി​ജു നി​ര്‍​ത്തി​യി​ട്ട​ത്. നി​ര്‍​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ന്നും വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്ത് വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​നം ഉ​രു​ണ്ടു വ​ന്ന് ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു.

വ​ഴി​യി​ലേ​ക്ക് വീ​ണ ഷി​ജു​വി​ന്‍റെ ക​ഴു​ത്തി​ലൂ​ടെ വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഷി​ജു മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

District News

മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

പാ​ലോ​ട്: നെ​ടു​മ​ങ്ങാ​ട് വ​ഴ​യി​ല റോ​ഡി​ൽ മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ന​ന്ദി​യോ​ട് പ​ച്ച ഇ​ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ജെ.​എ​സ്. മ​ണി​ക​ണ്ഠ​ൻ(30) ആ​ണ് മ​രി​ച്ച​ത്.

സു​രേ​ഷ്കു​മാ​ർ- ജ​യ​ശ്രീ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. നെ​ടു​മ​ങ്ങാ​ട് നി​ന്ന് പേ​രൂ​ർ​ക്ക​ട​യി​ലേ​ക്കു പോ​ക​വേ ഇ​ന്ന​ലെ രാ​വി​ലെ 9.30 മ​ണി​യോ​ടെ അ​ഴി​ക്കോ​ട് ഗ​വ. യു​പി​എ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ലോ​റി​യെ മ​റി​ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ എ​തി​രെ വേ​ഗ​ത്തി​ൽ വ​ന്ന മി​നി​ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. പൂ​ർ​ണി​മ​യാ​ണ് മ​ണി​ക​ണ്ഠ​ന്‍റെ സ​ഹോ​ദ​രി.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പം തൃ​ക്ക​ള​ത്തൂ​രി​ൽ വ​ച്ചാ​ണ് അ​ര്‍​ധ​രാ​ത്രി​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റെ എ​റ​ണാ​കു​ളം രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന്ധ്ര​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ന്ന തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

Latest News

Corehub Up