x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദോ​സ്ത് വ​ണ്ടി മി​നി ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച്  അ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊച്ചി ബ്യൂറോ
Published: November 7, 2026 11:21 AM IST | Updated: November 7, 2026 11:21 AM IST

ദോസ്ത് വണ്ടി മിനി ലോറിയുമായി കൂട്ടിയിടിച്ചപ്പോൾ

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. രാ​വി​ലെ ഏ​ഴ​ര​യോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ദോ​സ്ത് വ​ണ്ടി പാ​ത​യോ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മി​നി ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 

ദോ​സ്ത് വ​ണ്ടി​യി​ല്‍ ഡ്രൈ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹാ​യി ത​മി​ഴ്‌​നാ​ട് ഉ​ദു​മ​ല്‍ പേ​ട്ട് സ്വ​ദേ​ശി ജാ​ബി​ര്‍ ഹു​സൈ​ന്‍ (31) ആ​ണ് മ​രി​ച്ച​ത്. ആ​ലു​വ മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ന​ടു​ത്ത് സെ​മി​നാ​രി​പ്പ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ദോ​സ്ത് വ​ണ്ടി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

Tags : Accident Death Dost mini truck crashes mini lorry youth

Recent News

Corehub Up