x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ്റ് ഹൗ​സി​ന് സ​മീ​പം തോ​ക്കു​ക​ളു​മാ​യി വെ​ന​സ്വേ​ല​ൻ സ്വ​ദേ​ശി പി​ടി​യി​ൽ; ട്രം​പി​നെ വ​ധി​ക്കാ​ൻ ശ്ര​മ​മെ​ന്ന് മൊ​ഴി

ഓൺലൈൻ ഡെസ്ക്
Published: November 7, 2026 07:23 AM IST | Updated: November 7, 2026 07:23 AM IST

റോ​ണി ജോ​ർ​ഡ്രി​ക്സ് ഗ്വാ​നി​പ്പ ക്രി​നോ​സ്

വാ​ഷിം​ഗ്ട​ൺ ഡി.​സി: യു.​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് തോ​ക്കു​ക​ളു​മാ​യി വൈ​റ്റ് ഹൗ​സി​ന് സ​മീ​പ​മെ​ത്തി​യ വെ​ന​സ്വേ​ല​ൻ സ്വ​ദേ​ശി​യെ യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സ് അ​റ​സ്റ്റ് ചെ​യ്തു. റോ​ണി ജോ​ർ​ഡ്രി​ക്സ് ഗ്വാ​നി​പ്പ ക്രി​നോ​സ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വൈ​റ്റ് ഹൗ​സി​ന് സ​മീ​പ​മു​ള്ള കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ അ​വ​ന്യൂ​വി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മോ​ഷ​ണം പോ​യ കാ​റി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ, പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ വ​ധി​ക്കാ​ൻ ത​ല​ച്ചോ​റി​ൽ ചി​ല 'ശ​ബ്ദ​ങ്ങ​ൾ' കേ​ട്ട് എ​ത്തി​യ​താ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തോ​ക്കു​ക​ളും ധാ​രാ​ളം വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.2024 മാ​ർ​ച്ചി​ൽ ടെ​ക്സാ​സ് വ​ഴി യു.​എ​സി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ന്ന​യാ​ളാ​ണ് ക്രി​നോ​സ് എ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി ആ​യു​ധം സൂ​ക്ഷി​ക്ക​ൽ, മോ​ഷ​ണം പോ​യ വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ യു​എ​സ് മാ​ർ​ഷ​ൽ​സ് സ​ർ​വീ​സി​ന് കൈ​മാ​റി.സം​ഭ​വം സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ഗ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്ത​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി മാ​ർ​ക്ക്വെ​യ്ൻ മു​ള്ളി​ൻ പ്ര​തി​ക​രി​ച്ചു. 

Tags : USPresidentDonaldTrump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up