അണ്ടർ 19 ഏഷ്യാകപ്പിൽ യുഎഇ ഇന്ത്യ മത്സരത്തിന് ടോസ് ഇടുന്നു.
അൽ അമറാത്ത്: അണ്ടർ 19 ഏഷ്യാകപ്പിൽ ടോസ് നേടിയ യുഎഇ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനലിൽ പ്രവേശിക്കാം. രണ്ട് മത്സരങ്ങളും വിജയിച്ച പാക്കിസ്ഥാൻ ഇതിനകം ഗ്രൂപ്പിൽ നിന്ന് സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്.
യുഎഇ മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകളും രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും തോൽവിയും നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ട യുഎഇ രണ്ടാം മത്സരത്തിൽ നേപ്പാളിനെ കീഴടക്കിയിരുന്നു. അതേസമയം ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു.
ടീം ഇന്ത്യ: ലക്ഷ്യ രാജേഷ്, ആര്യവീർ സെവാഗ്, വി.കെ. വിനീത്, യശ്വർധൻ ചൗഹാൻ, അർജുൻ രാജ്പുത്, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), മനാൽ ചൗഹാൻ, ആര്യൻ സവ്സാനി, കാവ്യ പട്ടേൽ, മോഹിത് ഉൽവ, ഇഷാൻ സൂദ്.
ടീം യുഎഇ: മുഹമ്മദ് സാദ് (വിക്കറ്റ് കീപ്പർ), അയാൻ മിസ്ബാഹ് (ക്യാപ്റ്റൻ), അഹമ്മദ് ഖുദാദാദ്, യായിൻ റായ്, മുഹമ്മദ് നഫീസ്, ഹിദായത്തുള്ള ഖാൻ, ബിലാൽ ഖാൻ, നസീം ഖാൻ, നൂറുള്ള അയൂബി, സൈനുള്ള റഹ്മാനി, ഉദ്ദിഷ് സൂരി.
Tags : Under-19 Asia Cup AsiaCup U19AsiaCup India Uae Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash